മനുഷ്യത്വത്തി​െൻറ സംരക്ഷണം പുരോഗമന കലാസാഹിത്യ പ്രസ്‌ഥാനത്തി​െൻറ കടമ ^കടകംപള്ളി

മനുഷ്യത്വത്തി​െൻറ സംരക്ഷണം പുരോഗമന കലാസാഹിത്യ പ്രസ്‌ഥാനത്തി​െൻറ കടമ -കടകംപള്ളി തിരുവനന്തപുരം: മനുഷ്യത്വത്തി​െൻറ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുകയാണ് ഇക്കാലത്ത് പുരോഗമന സാഹിത്യപ്രസ്ഥാനത്തി​െൻറ കടമയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 'പുരോഗമന സാഹിത്യപ്രസ്ഥാനത്തി​െൻറ 80 വർഷങ്ങൾ' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതായാൽ കലയ്ക്കും സാഹിത്യത്തിനും നിലനിൽപില്ലെന്നും ഭയരഹിതമായി ആശയപ്രകടനങ്ങൾ സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുകാട് സ്മാരക ട്രസ്റ്റ് അംഗം കെ.പി. രമണൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പ്രഫ. കെ.എൻ. ഗംഗാധരൻ, പിരപ്പൻകോട് മുരളി, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി, ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്, വനിത സാഹിതി ജില്ല സെക്രട്ടറി പി.എൻ. സരസമ്മ, കൺവീനർ വിനോദ് വൈശാഖി, വിതുര ശിവനാഥ്‌ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പ്രഫ. വി.എൻ. മുരളി ഉദ്‌ഘാടനം ചെയ്തു. ഡോ. പി. സോമൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.