ബാലരാമപുരം: കുളങ്ങളും പൊതുകിണറുകളും മറയുന്ന നാടായി ബാലരാമപുരം മാറുന്നു. പഞ്ചായത്ത് പ്രദേശത്തെ മിക്ക കുളങ്ങളും പൊതുകിണറുകളും സംരക്ഷണമില്ലാതെ നശിക്കുകയാണ്. വികസനത്തിെൻറ ഭാഗമായി നിരവധി കുളങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തു. നീർത്തടങ്ങളുടെ സംരക്ഷണം നിലച്ചതാണ് കുളങ്ങളുടെ നാശത്തിനിടയാക്കിയത്. ബജറ്റിൽ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഫണ്ടുകൾ വകയിരുത്തുമെങ്കിലും സംരക്ഷിക്കപ്പെടാറില്ലെന്ന് നാട്ടുകാർ പറയുന്നു. ബാലരാമപുരം ജങ്ഷന് സമീപത്തെ കച്ചേരിക്കുളം ഭാഗികമായി നികത്തിയ നിലയിലാണ്. പ്രദേശത്തെ മാലിന്യങ്ങളിലേറെയും ഇപ്പോൾ തള്ളുന്നത് ഈ കുളത്തിലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രദേശത്തെ തെക്കേക്കുളവും മണ്ണിട്ട് മൂടി. മണ്ണാംചിറകുളം, മുണ്ടൂർകോണംകുളം, മുണ്ടുകോണം കുളങ്ങളും നശിച്ച നിലയിലാണ്. പുല്ലായികോണം തോട്, കാഞ്ഞിരംകുളം തോട്, തലയൽ തോട് ഇവയുടെയെല്ലാം ഉപതോടുകളായ പള്ളിയറനട, പേഴൂർക്കോണം, ഇടയ്ക്കോണം, ശിവൻകോവിൽവിള, മുണ്ടുക്കോണം തുടങ്ങിയവയെല്ലാം സംരക്ഷണമില്ലാതെ നശിച്ചു. പലയിടങ്ങളിലും കൈയേറ്റവും വ്യാപകമാണ്. വെള്ളമില്ലാതായതോടെ ഹെക്ടർ കണക്കിനുണ്ടായിരുന്ന കൃഷിയും പേരിന് മാത്രമായി. ഒരുകാലത്ത് ബാലരാമപുത്തുകാരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടിരുന്നത് രാജഭരണകാലത്ത് നിർമിച്ച പൊതുകിണറിലൂടെയാണ്. പിൽക്കാലത്ത് പൊതുകിണറുകൾ ഉപയോഗശൂന്യമായി. രാജഭരണകാലത്ത് തമിഴ്നാട്ടിൽനിന്ന് അഞ്ച് സമുദായക്കാരെ വരുത്തി നിർമിച്ച വൻ കിണറുകളും ഇന്ന് അവഗണനയിലാണ്. 28 കിണറുകളുണ്ടായിരുന്നതിൽ പലതും ഇതിനകം മൂടപ്പെട്ടു. കൊടിനടയിലുണ്ടായിരുന്ന കിണർ വർഷങ്ങൾക്കുമുമ്പ് വടക്കേവിള റോഡ് വീതി കൂട്ടാനായി നികത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.