കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിയോസ്കുകളിൽ വെള്ളം നിറക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ

വെള്ളം ഏതു വകുപ്പാണ് നിറക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം നേരത്തേ ഇല്ലായിരുന്നു പുനലൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ റവന്യൂ വകുപ്പ് സ്ഥാപിച്ച ക്വിയോസ്കുകളിൽ വെള്ളം നിറക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ. വെള്ളം ഏതു വകുപ്പാണ് നിറക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം നേരത്തേ ഇല്ലായിരുന്നു. ഇതുകാരണം പലയിടത്തും സ്ഥാപിച്ച കിയോസ്കുകളിൽ ഇനിയും വെള്ളം നിറക്കാൻ കഴിയാത്തതിനാൽ വരൾച്ചയായിട്ടും ജനങ്ങൾക്ക് ഇതുകൊണ്ട് പ്രയോജനം ഇല്ലായിരുന്നു. കഴിഞ്ഞ വരൾച്ചക്കാലത്താണ് കിയോസ്കുകളിൽ വെള്ളം നിറച്ച് വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചത്. 5000 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ടാങ്കുകൾ ഓരോ വാർഡിലും ജലക്ഷാമമുളള ഭാഗത്ത് സ്ഥാപിച്ച് വെള്ളം നിറച്ച് വിതരണം ചെയ്യാനാ‍യിരുന്നു തീരുമാനം. കിയോസ്കുകൾക്ക് ഓർഡർ നൽകി എത്തിയപ്പോഴേക്കും മഴക്കാലമായതിനാൽ പിന്നെ ഉപയോഗിച്ചില്ല. ഇവകൾ അടുത്തിടെയാണ് റവന്യൂവി​െൻറ മേൽനോട്ടത്തിൽ പലയിടങ്ങളിലും സ്ഥാപിച്ചത്. ഇതി​െൻറ പരിപാലന ചുമതല അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. കിയോസ്കിൽ ശുദ്ധജലം നിറക്കുന്നത് ആരെന്ന തീരുമാനം ഉണ്ടായിരുന്നില്ല. വെളളം നിറക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാെണന്ന് വ്യക്തമായതോടെ പലയിടത്തും പഞ്ചായത്തുകൾ വെള്ളം നിറക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. പുനലൂർ താലൂക്കിൽ 79 കിയോസ്കുകളാണ് സ്ഥാപിച്ചത്. പുനലൂർ നഗരസഭയിൽ 19 എണ്ണവും കരവാളൂർ, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ എട്ടുവീതവും ഏരൂരിൽ ഏഴും അലയണമണ്ണിൽ അഞ്ചും എണ്ണമാണ് സ്ഥാപിച്ചത്. പുനലൂർ നഗരസഭ ബജറ്റ് ഇന്ന് പുനലൂർ: നഗരസഭ ബജറ്റ് ചൊവ്വാഴ്ച പകൽ 11 ന് നഗരസഭ കൗൺസിൽ ഹാളിൽ വൈസ് ചെയർപേഴ്സൺ കെ. പ്രഭ അവതരിപ്പിക്കും. ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.