ഇസ്രായേലിനെ ബഹിഷ്​കരിച്ച്​ ഫലസ്​തീൻ ജനതക്കുള്ള ​െഎക്യദാർഢ്യം ആവർത്തിക്കണം ^മന്ത്രി ജലീൽ

ഇസ്രായേലിനെ ബഹിഷ്കരിച്ച് ഫലസ്തീൻ ജനതക്കുള്ള െഎക്യദാർഢ്യം ആവർത്തിക്കണം -മന്ത്രി ജലീൽ *ഫലസ്തീൻ പ്രതിനിധി സംഘത്തിന് തലസ്ഥാനത്ത് സ്വീകരണം തിരുവനന്തപുരം: ഇസ്രായേലിനെ എല്ലാ അർഥത്തിലും ബഹിഷ്കരിച്ച് ഫലസ്തീൻ ജനതക്കുള്ള െഎക്യദാർഢ്യം ആവർത്തിച്ച് ഉറപ്പിക്കാൻ ഇന്ത്യ തയാറാകണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. അഖിലേന്ത്യ സമാധാന െഎക്യദാർഢ്യ സമിതി (എ.െഎ.പി.എസ്.ഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച െഎക്യദാർഢ്യ സമ്മേളനവും ഫലസ്തീൻ പ്രതിനിധി സംഘത്തിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ബഹിഷ്കരണത്തിലൂടെ അന്യായങ്ങൾക്ക് വിധേയമാകുന്ന ജനതക്കൊപ്പം നിലയുറപ്പിക്കാൻ കഴിയണം. ലോകമെമ്പാടുമുള്ള ഇടതുപക്ഷ മനസ്സ് എക്കാലത്തും ഫലസ്തീൻ ജനതക്കൊപ്പമാണ്. നരേന്ദ്രമോദി സർക്കാർ ഇസ്രായേലിനെ അംഗീകരിക്കുകയും വലിയ ആയുധപങ്കാളിയായി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ, രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും ഫലസ്തീനൊപ്പമാണെന്നും മന്ത്രി ജലീൽ പറഞ്ഞു. മൃഗീയമായ കോളനിവത്കരണമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഫലസ്തീൻ ജനതക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് രൂപവത്കരിച്ച സാർവദേശീയ സംഘടനയായ ബി.ഡി.എസി​െൻറ ഫലസ്തീൻ നാഷനൽ കമ്മിറ്റി ജനറൽ കോഒാഡിനേറ്റർ മഹ്മൂദ് നവാേജ്ജാ പറഞ്ഞു. ഇന്ത്യൻ ജനത എച്ച്.പി ഉൾപ്പെടെയുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തയാറാകണം. ഇൗ കമ്പനികളാണ് ഫലസ്തീനെ കോളനിയാക്കി നിർത്താൻ സഹായിക്കുന്നത്. ഫലസ്തീനൊപ്പം നിൽക്കുക എന്നാൽ, മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുക എന്നതാണെന്നും മഹ്മൂദ് നവാേജ്ജാ പറഞ്ഞു. അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു. ബി.ഡി.എസ് അന്താരാഷ്ട്ര സെക്രേട്ടറിയറ്റ് മെംബർ മേൻറാവാനി, ബി.ഡി.എസ് സൗത്-ഏഷ്യൻ കോഒാഡിനേറ്റർ അപൂർവ ഗൗതം, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി. രാജേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ടി.സി. മാത്തുക്കുട്ടി, എസ്. വിജയകുമാരൻ നായർ, മഹേഷ് കക്കത്ത്, ശുഭേഷ് സുധാകരൻ, ഡോ. എ. ശിവദാസൻ, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.