ആദിവാസി, ദലിത് വിഭാഗങ്ങളുടെ അവസ്ഥ; സർക്കാർ ധവളപത്രമിറക്കണം -വി.എം. സുധീരൻ തിരുവനന്തപുരം: സംസ്ഥാനത്തെ ദലിത്, ആദിവാസി വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച് സത്യസന്ധമായ പരിശോധന നടത്തി ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ആദിവാസി, ദലിത് മുന്നേറ്റസമിതി (എ.ഡി.എം.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ വിഭാഗങ്ങളുടെ കാര്യത്തിൽ എവിടെ പാളിച്ച സംഭവിെച്ചന്ന പരിശോധന അനിവാര്യമാണ്. ആദിവാസി, ദലിത് വിഭാഗങ്ങൾക്കായുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച സമഗ്ര പരിശോധനയും ആവശ്യമാണ്. ആദിവാസികൾക്കും ദലിതുകൾക്ക് നൽകാൻ ഭൂമിയില്ലെന്ന് പറയുന്ന സർക്കാർ കോവളം കൊട്ടാരം ഉൾപ്പെടെയുള്ളവ മുതലാളിമാർക്ക് വിട്ടുകൊടുക്കാൻ മടികാണിക്കുന്നില്ല. കൈയേറ്റ മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ല. ശ്രീറാം വെങ്കിട്ടരാമനെയും അദീല അബ്ദുല്ലയെയും രായ്ക്കുരാമാനം സ്ഥലം മാറ്റിയത് ഇതിെൻറ തെളിവാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു. എ.ഡി.എം.എസ് സംസ്ഥാന പ്രസിഡൻറ് വെള്ളാർ അഷ്ടപാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസെൻറ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ഗോപാലൻ, സെക്രട്ടറി വെങ്ങാനൂർ അശോകൻ, സംസ്ഥാന കമ്മിറ്റിയംഗം നീലക്കുയിൽ, ചന്ദ്രശേഖർ, വിഴിഞ്ഞം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.