കെടുതികൾ പേടിച്ച് പല ഐ.പി.എസുകാരും തെറ്റ് വിളിച്ചുപറയാൻ മടിക്കുന്നു- മന്ത്രി എം.എം. മണി തിരുവനന്തപുരം: ഭാവിയിൽ വന്നുചേരുന്ന കെടുതികൾ പേടിച്ച് പല ഐ.പി.എസുകാരും തെറ്റ് വിളിച്ചുപറയാൻ മടിക്കുകയാണെന്ന് മന്ത്രി എം.എം. മണി. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജവം ഐ.പി.എസുകാർക്കുണ്ടാകണം. തെറ്റ് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടുകയും വേണം. ഭരണം മാറിയാലും പൊലീസിെൻറ നീതിന്യായ കാഴ്ചപ്പാടിൽ മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'നിയമം- സമൂഹം- പൊലീസ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരിക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് പൊലീസ് പ്രവർത്തിച്ചാൽ അതെങ്ങനെ നിയമപരമാകും. ഒരു സംഭവം ഉണ്ടാകുമ്പോൾ ഡി.ജി.പിക്കും ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കും നിയമപരമായി ആ പ്രശ്നത്തിൽ ഇടപെടാൻ സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇല്ലെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. പൊലീസ് സംവിധാനം തന്നെ അടിമ- ഉടമ മനോഭാവത്തിൽ കെട്ടിപ്പടുത്തതാണ്. തെൻറ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതൊക്കെ പറയുന്നത്. മുൻ ഡി.ജി.പി ബാലസുബ്രഹ്മണ്യം ഭരിക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിച്ചതിെൻറ ഫലമായാണ് തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നത്. ലക്ഷക്കണക്കിന് നിരപരാധികളാണ് ജയിലുകളിൽ വിചാരണകാത്ത് കഴിയുന്നത്. ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ നീതിന്യായവ്യവസ്ഥ പൊളിച്ചെഴുതിയേ മതിയാകൂ. കോടിക്കണക്കിന് കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. പരിഹാരമുണ്ടാകണമെങ്കിൽ കോടതികളുടെ എണ്ണം വർധിക്കണം. മഅ്ദനിയെ എന്തടിസ്ഥാനത്തിലാണ് ഇപ്പോഴും ജയിലിലടച്ചിരിക്കുന്നതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ. രാഷ്ട്രീയനേതാക്കളുടെ കളിയാണ് അദ്ദേഹം അകത്തുകിടക്കാൻ കാരണം. സുപ്രീംകോടതിയുടെ ഇടപെടലുള്ളതുകൊണ്ടുമാത്രമാണ് അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാറിെൻറ ചെയ്തികൾ അനുസരിച്ച് ശീലമുള്ള പൊലീസുകാരിൽ പലർക്കും പുതിയ സർക്കാറിെൻറ നയങ്ങളോട് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമ്പാനൂർ സി.ഐ വി. സജികുമാർ അധ്യക്ഷതവഹിച്ചു. പൊലീസ് ട്രെയിനിങ് കോളജ് എ.ഡി.ജി.പി ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. കേൻറാൺമെൻറ് എ.സി. സുനീഷ് ബാബു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥിരാജ്, കെ.പി.എ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് റ്റി.എസ്. ബൈജു, കെ.പി.ഒ.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. വിജയൻ നായർ, കെ.പി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ, കെ.പി.എ തിരുവനന്തപുരം സിറ്റി പ്രസിഡൻറ് ആർ.സി. സെന്തിൽ, കെ.പി.ഒ.എ ട്രഷറർ കെ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സുധീർകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.