തിരുവനന്തപുരം: കൊല്ലം ജില്ലയിൽ നിയമവിധേയമായി 11 കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. അതിൽ 10ഉം 12ഉം വർഷം വരെ ദീർഘകാല ഖനന ലീസ് ഉള്ളതാണ്. ഇതിൽ നാല് ക്വാറികൾക്ക് 2018ലും മൂന്നെണ്ണത്തിന് 2017ലുമാണ് അനുമതി നൽകിയത്. എല്ലാ ക്വാറികളും കൊട്ടാരക്കര താലൂക്കിലാണ്. ആകെ 11ൽ നാലെണ്ണം കടയ്ക്കൽ കുറ്റിക്കാട്ട് കാർത്തികയിൽ എം.കെ. ബിജുവിെൻറ ഉടമസ്ഥതയിലുള്ള കാർത്തിക ഗ്രാനൈറ്റിേൻറതാണ്. ചിതറ വില്ലേജിലെ 2019 ഏപ്രിൽ ഒന്നുവരെ കാലാവധിയുള്ള തിരുവല്ല പോബ്സ് എൻറർപ്രൈസസിെൻറ ക്വാറി, ചടയമംഗലത്ത് 2026 നവംമ്പർ ആറ് വരെ കാലാവധിയുള്ള തെക്കുവിള മേലതിൽ എസ്. ഷാജിയുടെ ക്വാറി. ചിതറയിലെ 2029 മാർച്ച് 14വരെ കാലാവധിയുള്ള വർക്കല രഘുനാഥപുരം ശ്രീലക്ഷ്മിയിൽ സുനിൽകുമാറിെൻറ ക്വാറി, വെളിനല്ലൂരിലെ 2027 ഒക്ടോബർ 10വരെ കാലവധിയുള്ള പൂയപ്പള്ളി റോഡ് വിള ഹൗസിൽ എം. സജീവിെൻറ ക്വാറി, 2023വരെ കാലവധിയുള്ളതും 2018 ജനുവരി 18ന് അനുമതി നൽകിയതുമായ വെളനല്ലൂരിൽ റോയി ജേക്കബിെൻറ ബി.കെ ഗ്രാനൈറ്റ്സ്, 2028 വരെ കാലവധിയുള്ള ഈ വർഷം ഫെബ്രുവരിയിൽ അനുമതി നൽകിയ മൂവാറ്റുപുഴ കച്ചേരിത്താഴം കടമ്പാട്ടു പുത്തൻ മഠത്തിൽ ഹരീസ് നായരുടെ എച്ച് ആർഡ് പി ഗ്രാനൈറ്റ്സ്, ഒരു വർഷക്കാലത്തെ ക്വാറിയിങ് പെർമിറ്റുള്ള ചിതറ വില്ലേജിലെ അനന്തപുരി ബ്ല്യൂ മെറ്റൽസ് എന്നിവയാണ്പട്ടികയിലുള്ള മറ്റ് ക്വാറികളെന്ന് മന്ത്രി പി. അയിഷാ പോറ്റിക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.