തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ നല്ലയിനം പ്ലാവുകൾ നട്ട്​ വളർത്തണമെന്ന്​ എം. നൗഷാദ്​ എം.എൽ.എ

കൊല്ലം: പറഞ്ഞു. ഇരവിപുരം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ നല്ലയിനം ചക്ക ഉൽപാദിപ്പിക്കുന്ന പ്ലാവുകൾ നട്ടുവളർത്തുന്നതിന് എല്ലാവിധ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിൽ സർക്കാറിെന അഭിനന്ദിച്ച് കൊല്ലം ജാക്ക് ഇൻറർനാഷനൽ ട്രസ്റ്റ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽഎ. ട്രസ്റ്റ് പ്രസിഡൻറ് ചേരിയിൽ സുകുമാരൻനായർ അധ്യക്ഷതവഹിച്ചു. വിഷരഹിതമായി നമുക്ക് ലഭിക്കുന്ന ഫലങ്ങളിലൊന്നായ ചക്കയുടെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്ത് കൊല്ലത്ത് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുമെന്ന് ജാക്ക് ഇൻറർനാഷനൽ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മർച്ചൻറ് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് ടി.എം.എസ്. മണി, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ചന്ദ്രശേഖരൻ, െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി, മുൻ ഡെപ്യൂട്ടി മേയർ ജി. ലാലു, ജോർജ് ഡി. കാട്ടിൽ, എൽ. ഗുരുപ്രസാദ്, പ്രസന്ന ഉണ്ണികൃഷ്ണൻ, എസ്. ഷാജിഖാൻ, ബാലൻസ് മാസിക പത്രാധിപർ എസ്.എം. അബ്ദുൽ ഖാദർ, ഉണ്ണികൃഷ്ണൻ ഉളിയക്കോവിൽ, എൻ. രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.