തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര ഉത്തരവ് അപരിഷ്കൃതം^ ചെന്നിത്തല

തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര ഉത്തരവ് അപരിഷ്കൃതം- ചെന്നിത്തല തിരുവനന്തപുരം: തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറി​െൻറ ഉത്തരവ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മാധ്യമപ്രവർത്തകരും -ജീവനക്കാരും നടത്തിയ പ്രതിഷേധം കേസരി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഉത്തരവ് അനുസരിച്ച് മുതലാളിക്ക് തൊഴിലാളിയെ നിഷ്കരുണം പിരിച്ചുവിടാം. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാടൻ നിയമമാണ് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പണം മുടക്കുന്ന മുതലാളിമാർക്ക് സ്ഥിരമായി ജോലിക്കാരെ വേണ്ട. ആഗോളീകരണത്തി​െൻറ ഭാഗമായി മനുഷ്യരെയാകെ വിൽക്കുകയാണ്. ഭരണഘടന കേന്ദ്ര സർക്കാർ പിച്ചിച്ചീന്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ 44 തൊഴിൽ നിയമങ്ങളാണ് റദ്ദാക്കിയതെന്ന് മുൻ മന്ത്രിയും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ എം. വിജയകുമാർ പറഞ്ഞു. പല്ലും നഖവും ഉപയോഗിച്ച് ഇതിനെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.ഇ.എഫ് ജില്ല പ്രസിഡൻറ് എം. സുധീഷ് അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി എ. സുകുമാരന്‍, ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, ജില്ല സെക്രട്ടറി ആര്‍. കിരണ്‍ബാബു, എ.ഐ.എൻ.ഇ.എഫ് ദേശീയ സെക്രട്ടറി വി. ബാലഗോപാല്‍, കെ.എൻ.ഇ.എഫ് പ്രസിഡൻറ് എം.സി. ശിവകുമാര്‍, സംസ്ഥാന സെക്രട്ടറി എം.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേസരിവരെ പ്രതിഷേധപ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.