പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തം -മന്ത്രി തിരുവനന്തപുരം: പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറക്കും അടുത്ത തലമുറക്കും അറിവിെൻറ വാതായനങ്ങള്‍ തുറന്നിടാന്‍ വഴിയൊരുക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മ്യൂസിയം - മൃഗശാലാ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തെ തിരിച്ചറിയണമെങ്കില്‍ ഇവയെല്ലാം കണ്ടെത്തി കൂടുതല്‍ പഠനം നടത്തണം. പരിസ്ഥിതിയുടെ സംരക്ഷകരാണ് പൈതൃക സമ്പത്തുകളെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മ്യൂസിയം ചീഫ് അഡ്വൈസര്‍ ഡോ.എം. വേലായുധന്‍ നായര്‍, മ്യൂസിയം ആര്‍ക്കൈവ്‌സ് ആര്‍ക്കിയോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു , ഹെറിറ്റേജ് ചെയര്‍മാന്‍ വിനോദ് ഡാനിയേല്‍, നെതര്‍ലൻഡ്സ് സ്റ്റിച്ചിങ് െറസ്റ്റോറിയാറ്റിക് അറ്റെലിയര്‍ ലിംബര്‍ഗ് ഡയറക്ടര്‍ റെനെ ഹോപ്പന്‍ബ്രോവേഴ്‌സ്, ആര്‍ക്കിയോളജി ഡയറക്ടര്‍ ജെ. രാജ്കുമാര്‍, ആര്‍ക്കൈവ്‌സ് ഡിപ്പാർട്മെൻറ് ഡയറക്ടര്‍ പി. ബിജു, ചന്ദ്രന്‍പിള്ള, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.