ക്ഷേത്രക്കുളത്തിൽ വീണ് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

കടയ്ക്കൽ: എക്സൈസ് ഉദ്യോഗസ്ഥൻ ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചു. പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ആൽത്തറമൂട് വടക്കേവയൽ ശ്രീപദത്തിൽ ഉമേഷ് (47) ആണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യക്ക് കടയ്ക്കൽ ആൽത്തറമൂട്ടിലെ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. വിവരമറിഞ്ഞ് കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലേഖാ കുമാരി. മക്കൾ: ശ്രേയസ്സ്, ശ്രീനിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.