ഇനി സൗകര്യമില്ലെന്ന പരാതി വേണ്ട, തടവുകാർക്ക് ഇഷ്​ടം പോലെ പഠിക്കാം ജയിലിൽ സാക്ഷരതാമിഷ​െൻറ പഠനകേന്ദ്രം തുടങ്ങി

തിരുവനന്തപുരം: തടവുകാർക്ക് ഇനി പഠനത്തിന് സൗകര്യമില്ലെന്ന പരാതി വേണ്ട. സാക്ഷരതാമിഷ​െൻറ പത്താംതരം, -ഹയർസെക്കൻഡറി തുല്യതാ പഠനകേന്ദ്രം പൂജപ്പുര സെൻട്രൽ ജയിലിൽ തുറന്നു. നിരക്ഷരരില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷൻ നടപ്പാക്കുന്ന 'ജയിൽ ജ്യോതി' പദ്ധതിയുടെ തുടർച്ചയാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ സാക്ഷരാതമിഷൻ പഠന കേന്ദ്രം ആരംഭിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ പഠനകേന്ദ്രം സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളെയും മുഖ്യധാരയിലെത്തിക്കുന്നതി​െൻറ ഭാഗമായാണ് ജയിലിൽ പഠനകേന്ദ്രം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. മറ്റ് ജയിലുകളിലും സാക്ഷരതാമിഷ​െൻറ പഠനകേന്ദ്രങ്ങൾ വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു. സെൻട്രൽ ജയിലിൽ പത്താംതരം പരീക്ഷയെഴുതി വിജയിച്ച എട്ട് പേർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ.പി.എസ്. ശ്രീകല നിർവഹിച്ചു. ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി ബി. പ്രദീപ് അധ്യക്ഷതവഹിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്. സന്തോഷ്, സാക്ഷരതാമിഷൻ ജില്ല കോ-ഓർഡിനേറ്റർ പ്രശാന്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പൂജപ്പുര സെൻട്രൽ ജയിലിൽ പത്താംതരത്തിന് 19 പേരും ഹയർസെക്കൻഡറിക്ക് 10 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി സാക്ഷരതക്ക് 365 പേരും നാലാംതരത്തിന് 191 പേരും ഏഴാംതരത്തിൽ 98 പേരും നിലവിൽ പഠിച്ചുവരുന്നു. പത്താംതരത്തിന് 62 പേരും ഹയർസെക്കൻഡറിക്ക് 31 പേരും പഠിതാക്കളായുണ്ട്. എല്ലാ വിഭാഗത്തിലും പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ ഉള്ളത്. ഇവിടെ സാക്ഷരത 93, നാലാംതരം- 58, ഏഴാംതരം- 24, പത്താംതരം- 19, ഹയർസെക്കൻഡറി- 10 എന്നിങ്ങനെയാണ് കണക്ക്. ജയിൽജ്യോതി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നേരത്തേ 297 പേർ സാക്ഷരതാ പരീക്ഷയും 60 പേർ നാലാംതരം തുല്യതാ പരീക്ഷയുമെഴുതിയിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.