വിക്‌ടോറിയ ആശുപത്രിയില്‍ ഐ.വി.എഫ് സംവിധാനം

കൊല്ലം: വന്ധ്യതാ ചികിത്സ ഏറ്റവും ചെലവേറിയ ഒന്നായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ആധുനിക ഇന്‍ഫെര്‍ട്ടിലിറ്റി സംവിധാനത്തോടെയുള്ള ഐ.വി.എഫ് സ​െൻറര്‍ ഗവ. വിക്‌ടോറിയ ആശുപത്രിയില്‍ തുടങ്ങുന്നു. ഇതിനായി രണ്ടുകോടി വകയിരുത്തി. ആകെ മൂന്നുകോടി ചെലവ് വരുന്ന പദ്ധതിക്കായി ഒരു കോടി വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി കണ്ടെത്തും. മാതൃസാന്ത്വനം, ഓട്ടിസം ക്ലിനിക്, സ്വപ്‌നച്ചിറക് എന്നീ പദ്ധതികള്‍ ഈ വര്‍ഷവും തുടര്‍ പദ്ധതികളായി നടപ്പിലാക്കും. ഓട്ടിസം ക്ലിനിക്കിന് 12 ലക്ഷവും സ്വപ്‌നച്ചിറകിന് ഏഴുലക്ഷവും മാതൃസാന്ത്വനത്തിന് 12 ലക്ഷവും സ്‌നേഹസമ്മാനം (ബേബികിറ്റ്) എന്ന പദ്ധതിക്ക് 15 ലക്ഷവും വകയിരുത്തി. ഗവ. വിക്‌ടോറിയ ആശുപത്രി വനിതാ സൗഹൃദ ആശുപത്രിയാക്കുന്നതിന് അഞ്ചുലക്ഷവും വകയിരുത്തി. കൂടാതെ ഫയര്‍ ആൻഡ് സേഫ്റ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എട്ടു ലക്ഷവും വകയിരുത്തി. സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകളില്‍ സ്റ്റേഡിയം കൊല്ലം: സ്ഥലം ലഭ്യമാക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റേഡിയം സ്ഥാപിക്കുന്നതിന് പദ്ധതി. ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ അവരുടെ പദ്ധതിയില്‍ വിഹിതം മാറ്റിെവച്ചാല്‍ ജില്ല പഞ്ചായത്തും സഹകരണം ഉറപ്പാക്കും. ഈ പദ്ധതിക്കായി ഒരു കോടി വകയിരുത്തി. കൂടാതെ െതരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് ഗ്രൗണ്ടുകളില്‍ ഓപണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിന് 50 ലക്ഷവും അനുവദിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതുവരെ പരിശീലനം കൊല്ലം: പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുന്നതുവരെ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ ഇടംനേടി. ഇതിനായി 10 ലക്ഷം വകയിരുത്തി. കൂടാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്കും കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, സൈനിക് സ്‌കൂള്‍ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ പരിശീലനം നല്‍കുന്നതിന് 20 ലക്ഷവും പദ്ധതിക്കും നിര്‍ദേശമുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിസിന്‍, എന്‍ജിനീയറിങ്, സിവില്‍ സര്‍വിസ് തുടങ്ങിയവയുടെ പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്കായി അഞ്ചുലക്ഷം രൂപയും വകയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.