വനശ്രീ കേന്ദ്രത്തിൽനിന്ന്​ മണൽ വിതരണത്തിന്​ സർക്കാർ ഉത്തരവായി

കുളത്തൂപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുളത്തൂപ്പുഴ വനശ്രീ കേന്ദ്രത്തിൽനിന്ന് മണൽ വിതരണത്തിന് സർക്കാർ ഔദ്യോഗിക ഉത്തരവായി. തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് നേതൃത്വത്തിൽ പുറത്തിറക്കിയ ഉത്തരവിൽ ധനവകുപ്പ് നിർദേശങ്ങൾക്കനുസരണമായി മണൽ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് വകുപ്പിന് നൽകിയിരിക്കുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ വനശ്രീ കേന്ദ്രത്തിൽനിന്ന് മണൽ വിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ന്യായവിലയ്ക്ക് മണൽ ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച വനശ്രീ കേന്ദ്രത്തിൽ കുളത്തൂപ്പുഴയാറിലെ കടവുകളിൽനിന്ന് ഒരുവർഷം മുമ്പ് ശേഖരിച്ച മണൽ വിതരണത്തിന് അനുമതി കാത്തുകിടക്കുകയായിരുന്നു. മണലി​െൻറ വില നിശ്ചയിക്കുന്നതു സംബന്ധിച്ച് ധനകാര്യ വകുപ്പും വനം വകുപ്പും തമ്മിലുണ്ടായ കത്തിടപാടുകളും നടപടിക്രമങ്ങളുമാണ് കാലതാമസത്തിനിടയാക്കിയതെന്ന് വനം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കി ധനകാര്യ വകുപ്പിൽനിന്ന് വില സംബന്ധിച്ച് തീരുമാനമായതോടെയാണ് മണൽ വിതരണത്തിന് സർക്കാർ അന്തിമ ഉത്തരവ് നൽകിയത്. ത്രിതല പഞ്ചായത്തുകളിൽനിന്ന് ഭാവനാ നിർമാണ- പുനരുദ്ധാരണ പദ്ധതി പ്രകാരം ആനൂകൂല്യം ലഭിച്ചവരെ ബി.പി.എൽ ഗുണഭോക്താക്കളായി പരിഗണിച്ച് മണൽ നൽകുന്നതിനും മറ്റുള്ളവരെ എ.പി.എൽ വിഭാഗത്തിലുൾപ്പെടുത്തി ഉയർന്ന നിരക്ക് ഈടാക്കാനുമാണ് തീരുമാനമായിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ബന്ധപ്പെട്ട രേഖകൾ സഹിതം വനശ്രീ കേന്ദ്രത്തിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നും ഇതിനായി പുതിയ വെബ് സൈറ്റ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.