ഇറച്ചിക്കോഴി കൃഷിക്കായി ബ്രോയിലര്‍ പാര്‍ക്ക്

കൊല്ലം: ജില്ലയെ ഇറച്ചിക്കോഴി കൃഷിയില്‍ സ്വയം പര്യാപ്തമാക്കി ശുദ്ധമായ കോഴിയിറച്ചി വിപണിയിലെത്തിക്കുന്നതിന് ബ്രോയിലര്‍ പാര്‍ക്ക് എന്ന പേരില്‍ ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കും. ആദ്യഘട്ടമായി 20 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി ആരംഭിക്കും. ഒരു പഞ്ചായത്തില്‍ അഞ്ച് യൂനിറ്റുകള്‍ വീതം സ്ഥാപിച്ച് മൊത്തം 100 യൂനിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ ഔട്ട്‌ലെറ്റുകളിലൂടെ ശുദ്ധമായ കോഴിയിറച്ചി വിതരണം ചെയ്യുകയാണ് ഉദ്ദേശം. പദ്ധതിക്കായി 25 ലക്ഷം ബജറ്റില്‍ വകയിരുത്തി. കുരിയോട്ടുമലയില്‍ കാഫ് സാറ്റലൈറ്റ് യൂനിറ്റ് കൊല്ലം: കുരിയോട്ടുമല ഫാം ഹൈടെക് െഡയറി ഫാമായി മാറിയതി​െൻറ പശ്ചാത്തലത്തില്‍ ഇതി​െൻറ പ്രയോജനം ജില്ലക്കാകെ ഉപയോഗപ്രദമാക്കി മാറ്റുന്നതിനായി 3.62 കോടിയുടെ പദ്ധതി ജില്ല പഞ്ചായത്ത് നടപ്പാക്കും. കുരിയോട്ടുമല ഹൈടെക് ഫാം - കാഫ് സാറ്റലൈറ്റ് യൂനിറ്റ് പദ്ധതിക്കായി 37 ലക്ഷം, ഹൈടെക് ഫാം വൈവിധ്യവത്കരണത്തിന് അഞ്ച് ലക്ഷം, സ്മാര്‍ട്ട് മില്‍ക്ക് പദ്ധതിക്കായി 10 ലക്ഷം, കന്നുകുട്ടി ഉൽപാദന കേന്ദ്രത്തിന് 20 ലക്ഷം, പുല്‍കൃഷി വിപുലീകരണത്തിനായി 15 ലക്ഷം, ഫാമിലേക്ക് പക്ഷി-മൃഗാദികളെ വാങ്ങുന്നതിന് അഞ്ച് ലക്ഷം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമായ ആയൂര്‍ തോട്ടത്തറ ഹാച്ചറിക്ക് 1.71 കോടിയും വകയിരുത്തി. ഇതില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 50 ലക്ഷവും കെട്ടിട പുനരുദ്ധാരണത്തിനായി 25 ലക്ഷവും എരുമ, പോത്ത് വളര്‍ത്തല്‍ പദ്ധതിക്കായി 10 ലക്ഷവും മുട്ടക്കോഴിയുടെ മാതൃശേഖരത്തിനായി 30 ലക്ഷവും, അഡീഷനല്‍ ഹാച്ചറും സെറ്ററും സ്ഥാപിക്കുന്നതിന് 46 ലക്ഷവും വകയിരുത്തി. വനിതാ സംരംഭകര്‍ക്ക് കോമണ്‍ ഫെസിലിറ്റി സ​െൻററുകള്‍ കൊല്ലം: വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച 4.5 കോടി രൂപ ചെലവില്‍ വസ്തു വാങ്ങി കോമണ്‍ ഫെസിലിറ്റി സ​െൻറര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ഫണ്ട് വകയിരുത്തി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമുള്ള വനിതാ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ 3.10 കോടി രൂപയാണ് ഈ വര്‍ഷം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.