കോർപറേഷൻ ബജറ്റ് പാസാക്കി

കൊല്ലം: കോർപറേഷൻ ബജറ്റ് ചർച്ചക്കുശേഷം പാസാക്കി. ചർച്ചക്ക് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് മറുപടി പറഞ്ഞു. ഈ വർഷം തന്നെ നികുതി പരിഷ്കാരം നടപ്പാക്കുമെന്ന് അവർ അറിയിച്ചു. ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളും ഉൾക്കൊണ്ട് ബജറ്റിനെ സമഗ്രമാക്കുമെന്ന് മേയർ വി. രാജേന്ദ്ര ബാബു പറഞ്ഞു. തുടർന്ന് യു.ഡി.എഫി​െൻറ വിയോജിപ്പോടെ ബജറ്റ് അംഗീകരിച്ചു. രാവിലെ തുടങ്ങിയ ബജറ്റ് ചർച്ചയിൽ ആദ്യം പെങ്കടുത്ത് സംസാരിച്ചത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എസ്. ജയനായിരുന്നു. ആകാശപ്പാത, ഇൻറർനാഷനൽ കൺവെൻഷൻ സ​െൻറർ തുടങ്ങി നഗരത്തിലെ മുഖച്ഛായ മാറ്റുന്ന വികസന നയങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് ജയൻ പറഞ്ഞു. എന്നാൽ, നാടിന് ഗുണംചെയ്യാത്ത ആകാശപ്പാത പദ്ധതി ഒഴിവാക്കണമെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ചെയർമാൻ എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. സ്ഥിരം സമിതി ചെയർമാന്മാരായ പ്രിയദർശൻ, എസ്. ഗീതാകുമാരി, ടി.ആർ. സന്തോഷ്കുമാർ, ഷീബ ആൻറണി, ചിന്ത എൽ.സജിത്, അംഗങ്ങളായ മോഹനൻ, തൂവനാട്ട് സുരേഷ്കുമാർ, നിസാർ, ജാനറ്റ് ഹണി, സഹൃദയൻ, പി.ജെ. രാജേന്ദ്രൻ, എം.എസ്. ഗോപകുമാർ, ഹണി ബഞ്ചമിൻ, സൈജു, പ്രശാന്ത്, എസ്. രാജ്മോഹൻ, എം. നൗഷാദ് തുടങ്ങി 30 അംഗങ്ങൾ ചർച്ചയിൽ പെങ്കടുത്തു. തെരഞ്ഞെടുത്തു കൊല്ലം: മുസ്ലിം ലീഗ് കൊല്ലം നിയോജകമണ്ഡലം വൈസ് പ്രസിഡൻറായി കമാലുദ്ദീനെയും സെക്രട്ടറിയായി ഡോ. അൻസറിെനയും തെരഞ്ഞെടുത്തതായി ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ അറിയിച്ചു. അരയന്‍ പത്രം ശതാബ്ദി; ഗസല്‍ സന്ധ്യ നാളെ കൊല്ലം: ഡോ. വി.വി. വേലുക്കുട്ടി അരയന്‍ സ്ഥാപിച്ച അരയന്‍ പത്രത്തി​െൻറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ സാംസ്‌കാരിക സമ്മേളനവും ചിത്രപ്രദര്‍ശനവും ഗസല്‍ സന്ധ്യയും അരങ്ങേറും. കേരള മീഡിയ അക്കാദമി, വേലുക്കുട്ടി അരയന്‍ ഫൗണ്ടേഷന്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനവും സാംസ്‌കാരിക സമ്മേളനവും വൈകീട്ട് 5.30ന് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാനി സംഗീത വിസ്മയം രാഖി ചാറ്റര്‍ജിയുടെ ഗസല്‍സന്ധ്യ മേയര്‍ വി. രാജേന്ദ്രബാബു 6.30ന് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനാകും. ഗായിക പി.കെ. മേദിനി മുഖ്യാതിഥിയായി പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.