കര്‍ഷക സംഗമം

കരുനാഗപ്പള്ളി: തൊടിയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകസംഗമം നടത്തി. കെ.പി.സി.സിയുടെയും കര്‍ഷക കോണ്‍ഗ്രസി​െൻറയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിർവാഹകസമിതി അംഗം മുനമ്പത്ത് ഷിഹാബ് സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കുറ്റിയില്‍ ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് സുഭാഷ്‌ബോസ്, പുള്ളിയില്‍ സലാം, ചെട്ടിയത്ത് അജയകുമാര്‍, ഡി. വിജയന്‍, പ്രഭാകരന്‍പിള്ള, സുജാത, സലീം, മീനാസജിത്, തൊടിയൂര്‍ കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.