മന്ത്രി ശൈലജക്ക്​ ക്ലീൻ ചിറ്റ്​: വിധി ഏപ്രിൽ മൂന്നിന്​

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവി​െൻറ പേരിൽ അനധികൃതമായി ചികിത്സാ ചെലവ് എഴുതിയെടുത്തെന്ന കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹരജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധിപറയും. ഇതുസംബന്ധിച്ച വിസ്താരം പൂർത്തിയായി. ആശ്രിതരുടെ ചികിത്സാ ആനുകൂല്യം സർവിസിൽനിന്ന് വിരമിച്ചവർ കൈപ്പറ്റുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കുന്ന 1987ലെ സർക്കാർ ജി.ഒ നിയപരമായി അംഗീകരിച്ചിട്ടുള്ളതാണെന്ന് വിജിലൻസ് കോടതിയെ വീണ്ടും അറിയിച്ചു. സർക്കാറിൽനിന്ന് വിരമിച്ച വ്യക്തികളാണ് കുടുംബത്തിൽ ഉള്ളതെങ്കിലും അതിന് മെഡിക്കൽ റീ ഇമ്പേഴ്സ്മ​െൻറ് ലഭിക്കുന്നതിൽ തെറ്റുണ്ടെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗവും എം.പിയുമായ വി. മുരളീധര​െൻറ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് ഫയൽ ചെയ്‌തത്‌. മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും മട്ടന്നൂർ സർക്കാർ എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കെ.കെ. ഭാസ്കര​െൻറ ചികിത്സാചെലവായ 180088.8 രൂപ അനധികൃതമായി എഴുതിയെടുക്കാൻ ശ്രമിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കെ.കെ. ഭാസ്കരൻ ചികിത്സ നടത്തിയ കാലാവധി പല രേഖകളിലും കാണിച്ചിട്ടില്ലെന്നും പൊതുഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് ഹരജിയിലെ ആരോപണങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.