കരുനാഗപ്പള്ളി നഗരസഭ ബജറ്റ്: പാർപ്പിട ആരോഗ്യ മേഖലക്ക്​ മുൻഗണന

കരുനാഗപ്പള്ളി: പാർപ്പിട, ആരോഗ്യ, കാർഷിക മേഖലക്ക് പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ചു. 42,02,62,091 രൂപ വരവും 37,46,32,875 രൂപ ചെലവും 4,53,29,216 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ളയാണ് അവതരിപ്പിച്ചത്. ശുചിത്വ നഗരം പദ്ധതിക്ക് 75 ലക്ഷവും ആലുംകടവിലും കോഴിക്കോട്ടും കുഴൽ കിണറുകൾ ഉൾപ്പടെ സ്ഥാപിച്ച് പൊതുകിണറുകൾ സംരക്ഷിച്ച് നടപ്പാക്കുന്ന ജലസുഭിക്ഷ പദ്ധതിക്ക് 40 ലക്ഷം രൂപയും വിവിധപാർപ്പിട പദ്ധതിക്കായി ഒന്നര കോടി രൂപയും മാറ്റിെവച്ചു. താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേകവാർഡ്, ഡയാലിസിസ് യൂനിറ്റ്, ഡിജിറ്റൽ എക്സ്റേ, ആധുനിക ഫാർമസി എന്നിവ ഉടൻ പ്രവർത്തനം തുടങ്ങും. 27 കോടി രൂപയുടെ നിർദിഷ്ട ബഹുനില മന്ദിരം പൂർത്തിയാകുന്നതോടെ സൂനാമി വാർഡ് പൊളിച്ചുമാറ്റി പുതിയ യൂനിറ്റുകൾ സ്ഥാപിക്കും. ആരോഗ്യമേഖലയിലെ വിവിധ പരിപാടികൾക്ക് ഒരു കോടി രൂപ മാറ്റിെവച്ചു. 'കുട്ടിക്കൂടാരം' എന്ന പേരിൽ കുട്ടികളുടെ പാർക്ക്, ഓണാട്ടുകര ടൂറിസം പദ്ധതി എന്നിവ നടപ്പാക്കും. ആധുനിക ക്രിമിറ്റോറിയം, മാർക്കറ്റ് റോഡിൽ ഷോപ്പിങ് കോംപ്ലക്സ്, ഗ്രന്ഥശാലകൾക്കായി അക്ഷരവെളിച്ചം പദ്ധതി പ്രൈമറി വിദ്യാലയങ്ങളുടെ നവീകരണത്തിന് 'മുകുളം' പദ്ധതി എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഭാതസവാരിക്കാർക്ക് ഇൻറർലോക്ക് പാകുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിയുണ്ട്. മുനിസിപ്പൽ ടവർ നിർമാണത്തിന് 6.50 കോടി രൂപയുടെ അനുമതിയായി. ഇതിലേക്ക് സർക്കാർ ഒന്നരക്കോടി രൂപ അനുവദിച്ചു. നഗരസഭ അധ്യക്ഷ എം. ശോഭന അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷെർളാ ബീഗം സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ പി. ശിവരാജൻ, പനക്കുളങ്ങര സുരേഷ്, വസുമതി, സുബൈദാ കുഞ്ഞുമോൻ, പ്രതിപക്ഷ പാർലമ​െൻററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, സി. വിജയൻ പിള്ള, മുനമ്പത്ത് ഗഫൂർ, മോഹൻദാസ്, ശോഭാ ജഗദപ്പൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 2017-18ലെ ബജറ്റി​െൻറ തനിയാവർത്തനമെന്ന് യു.ഡി.എഫ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.