മുസ്ലിം വേട്ട: അധികാരികൾ മത്സരിക്കുന്നു -കെ.എം.വൈ.എഫ് കൊല്ലം: മുസ്ലിം സമുദായാംഗങ്ങളെ ക്രിമിനൽ കേസുകളിൽപ്പെടുത്തി വേട്ടയാടുന്നതിലും കലാപകാരികളെയും അതിന് ആഹ്വാനം ചെയ്യുന്നവരെയും വെറുതെവിടുന്നതിലും അധികാരികൾ മത്സരിക്കുകയാണെന്ന് കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനെതിരായ കേരള പൊലീസിെൻറ അറസ്റ്റ് നീക്കവും യു.പിയിൽ മുസഫർ കലാപകാരികൾക്കെതിരായ കേസുകൾ പിൻവലിച്ചതും ഉദാഹരണങ്ങളാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കേരളത്തെ മദ്യാലയമാക്കാനുള്ള ശ്രമത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കുണ്ടുമൺ ഹുസൈൻ മന്നാനി അധ്യക്ഷത വഹിച്ചു. അൻസർ കുഴിവേലിൽ സ്വാഗതം പറഞ്ഞു. കണ്ണനല്ലൂർ നാശിദ് ബാഖവി ഉദ്ഘാടനം ചെയ്തു. ശാക്കിർ ഹുസൈൻ ദാരിമി, കുറിഞ്ചിലക്കാട് നവാസ് മന്നാനി, വഞ്ചിയൂർ റിയാസ് മന്നാനി, അക്ബർഷാ, അനസ് മന്നാനി, ഷിബുഖാൻ, അജ്മൽ മുസ്ലിയാർ, നൗഫൽ മൈലാപ്പൂര്, എം.കെ. ഹസീൻ മുസ്ലിയാർ, സാലിം മുട്ടയ്ക്കാവ്, കുണ്ടറ നിസാം, സിദ്ദീഖ് മൗലവി, ഷഫീഖ് മൗലവി, നിസാം കുന്നത്ത്, നജീം ദാറുസ്സലാം, അലിയാർ മൗലവി, റമീസ് സിത്താര, സജീർ വിളയിൽ, ഷൈജുദ്ദീൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.