ഇന്ന് ലോക നാടകദിനം സായിദത്തൻ അരങ്ങിലുണ്ട്​, അടുത്ത ബെല്ല്​ മുഴങ്ങുന്നതും കാത്ത്​...

ചവറ: 'അടുത്ത ഒരു െബല്ലോടുകൂടി നാടകം ആരംഭിക്കും...' എന്ന അനൗൺസ്മ​െൻറ് അമ്പലപ്പറമ്പുകളിൽ മുഴങ്ങുന്നതിനുള്ള കാത്തിരിപ്പാണ് രണ്ട് പതിറ്റാണ്ടിലേറെയായി സായിദത്ത​െൻറ ജീവിതം. അച്ഛൻ ആർട്ടിസ്റ്റ് ജഗന്നാഥനുള്ള ഗുരുദക്ഷിണയായി സായിദത്തൻ നാടകയാത്ര തുടങ്ങിയിട്ട് 26 വർഷം. ബാല്യം മുതലേ കണ്ടുവളർന്ന നാടകം ഇന്ന് സായിദത്തന് ഉപജീവനം മാത്രമല്ല, ഇൗ മേഖലയിലേക്ക് കൈപിടിച്ച് നടത്തിയ അച്ഛനുള്ള ഗുരുദക്ഷിണ കൂടിയാണ്. മലയാള പ്രഫഷനൽ നാടകത്തിൽ മിന്നും താരമാണിന്ന് സായിദത്തൻ. അമ്മ നിർമലയുടെ അനുഗ്രഹത്തോടെ അച്ഛനൊപ്പം രംഗപടമൊരുക്കാൻ സഹായി ആയിട്ടാണ് സായിദത്തൻ നാടകരംഗത്തെത്തുന്നത്. മക​െൻറ തട്ടകം അഭിനയമാെണന്ന് മനസ്സിലാക്കിയ ജഗന്നാഥൻ സായിയെ അണിയറയിൽനിന്ന് അരങ്ങത്തേക്ക് വഴിതിരിച്ചുവിട്ടു. കൊച്ചിൻ തിയറ്റേഴ്സി​െൻറ 'വചനം തിരുവചനം' എന്ന നാടകത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സായി ഇന്ന് ചങ്ങനാശ്ശേരി അണിയറയുടെ 'നോക്കുകുത്തി'യിൽ മൂന്ന് വ്യത്യസ്ത വേഷങ്ങൾ അനായാസം കൈകാര്യം ചെയ്ത് നാടകാസ്വാദകരുടെ മനസ്സിൽ ഇടംനേടിയിരിക്കുകയാണ്. ഒാരോ നാടകം കഴിയുമ്പോഴും ചമയപ്പുരയിൽ വന്ന് അഭിനന്ദനങ്ങൾ അറിയിക്കുന്ന നാടകേപ്രമികളാണ് ത​െൻറ ഉൗർജമെന്ന് പറയുന്നു ഇൗ കലാകരൻ. കലാനിലയത്തിൽ പ്രവർത്തിച്ചതും ഹാസ്യകുലപതി ജഗതി ശ്രീകുമാറി​െൻറ സ്നേഹാശീർവാദം ഏറ്റുവാങ്ങിയതും നാടക ജീവിതത്തിലെ സുവർണ മുഹൂർത്തങ്ങൾ. രാജേഷ് ഇരുളം എന്ന സംവിധായകനെയും അച്ഛനോടൊപ്പം ഗുരുവി​െൻറ സ്ഥാനത്ത് കാണുന്നു സായിദത്തൻ. ദേവീ മൂകാംബിക, സ്നാപക യോഹന്നാൻ, തിരുവൈരാണിക്കുളത്തമ്മ, വിക്രമാദിത്യൻ തുടങ്ങി നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് സംവിധായക​െൻറ മേലങ്കിയുമണിഞ്ഞു. സീരിയലുകളിലും സിനിമയിലും അഭിനയിക്കാൻ ക്ഷണം വന്നെങ്കിലും നാടകത്തിലൂടെ അഭിയ മികവ് തേച്ചുമിനുക്കിയെടുക്കാനായിരുന്നു തീരുമാനം. നാടകത്തെ പൂർണമായി ഉപേക്ഷിക്കാതെ സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ഇപ്പോൾ. സ്വന്തം സമിതി രൂപവത്കരിച്ച് നഷ്ടം സഹിച്ചും നിരവധി നാടകങ്ങൾ അവതരിപ്പിച്ചത് ഈ കലയോടുളള അടങ്ങാത്ത സ്നേഹം കൊണ്ടാണെന്ന് പറയുന്നു ഇൗ അവിവാഹിതൻ. ചലച്ചിത്ര താരങ്ങളുടെ വിശേഷങ്ങൾ നൽകുന്നതോടൊപ്പം നാടകകലാകാരന്മാരുടെ വാർത്തകൾ നൽകാൻ പത്ര-ദൃശ്യ മാധ്യമങ്ങൾ തയാറായാൽ നാടകത്തിന് ജനപ്രീതിയുണ്ടാകും എന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്. 'കഴമ്പില്ലാത്ത നാടകങ്ങൾ ഉണ്ടാകുമ്പോഴാണ് നാടകത്തിൽനിന്ന് േപ്രക്ഷകർ അകന്നുപോകുന്നത്. നല്ല നാടകങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് കേരളത്തിലെ നാടകാസ്വാദകർ' -സായിദത്തൻ പറയുന്നു. മുജീബ് റഹ്മാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.