സ്ലീബാ പാത സംഘടിപ്പിച്ചു

അഞ്ചൽ: മലങ്കര കാത്തലിക് സഭ അഞ്ചൽ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ . യേശുവി​െൻറ കുരിശേന്തിയുള്ള അന്ത്യയാത്രയുടെ ഓർമപ്പെടുത്തലാണ് സ്ലീബാ പാത. പഴയേരൂർ മലങ്കര കാത്തോലിക്ക ദേവാലയത്തിൽനിന്ന് ആരംഭിച്ച സ്ലീബാ പാതയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരുശേന്തി ദൈവകീർത്തനങ്ങൾ ആലപിച്ച് നടത്തിയ സ്ലീബാ പാത അഞ്ചൽ സ​െൻറ് മലങ്കര കാത്തോലിക് ദേവാലയത്തിൽ സമാപിച്ചു. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന 40ാം വെള്ളിയുടെ ഒാർമ പുതുക്കലി​െൻറ ഭാഗമായാണ് മലങ്കര കാത്തോലിക്ക സഭ അഞ്ചൽ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കുരിശി​െൻറ വഴി സംഘടിപ്പിച്ചത്. ജില്ല വികാരി ഫാ. ഫിലിപ് കല്ലുവെട്ടാംകുഴി, മലങ്കര കാത്തലിക് സഭ ജില്ല ഡയറക്ടർ റവ. ഫാ. ജോൺ കുരുവിള എന്നിവർ നേതൃത്വം നൽകി. മുസ്ലിം സമാജം പൊതുയോഗവും അംഗത്വവിതരണവും 28ന് പുനലൂർ: പുനലൂർ, പത്തനാപുരം താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്ലിം സമാജം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും പുതിയ അംഗത്വ വിതരണവും 28ന് നടക്കും. പത്തനാപുരം ടൗൺ മുസ്ലിം ജമാഅത്ത് മസ്ജിദ് അങ്കണത്തിൽ വൈകീട്ട് മൂന്നിന് പൊതുയോഗം ഇടത്തറ അറബിക് കോളജ് പ്രിൻസിപ്പൽ ഒ. അബ്ദുൽ റഹ്മാൻ മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡൻറ് എസ്. താജുദ്ദീൻ അധ്യക്ഷതവഹിക്കും. സമാജത്തിന് വസ്തു നൽകിയവരുടെ പിൻഗാമികളെ ആദരിക്കൽ, ട്രസ്റ്റി​െൻറ ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, അംഗങ്ങൾക്ക് തിരിച്ചറിയിൽ കാർഡ് വിതരണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. അംഗത്വത്തിന് പരിഗണിച്ചിട്ടുള്ളവർ ഉൾപ്പെടെ സമാജവുമായി ബന്ധപ്പെട്ടുള്ള എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സമാജം ജനറൽ സെക്രട്ടറി കെ.എ. റഷീദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.