കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങൾ

ചവറ: കുളങ്ങര ഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് തുടക്കമായി. ചൊവ്വാഴ്ച രാവിലെ ആറിന് കുരിശി​െൻറ വഴി ,വൈകീട്ട് 6.30ന് ദിവ്യബലി, 28 ന് രാവിലെ 7.30 മുതൽ അഖണ്ഡജപമാല, രാവിലെ 10.30 മുതൽ 12 വരെ കുമ്പസാരം, ഉച്ചക്ക് 12ന് ആരാധന, ദിവ്യബലി, അന്നദാനം 29ന് വൈകീട്ട് 5ന് തിരുവത്താഴ ദിവ്യബലി, പാദക്ഷാളന കർമം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, 30ന് രാവിലെ ആറ് മുതൽ ഏഴ് വരെ ആരാധന, 7.30 ന് കുരിശി​െൻറ വഴി, ഉച്ചക്ക് രണ്ട് മുതൽ മൂന്ന് വരെ പൊതു ആരാധന, മൂന്നു മുതൽ ദുഃഖവെള്ളി തിരുകർമങ്ങൾ, പീഡസഹന അനുസ്മരണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, പാസ് രൂപ പ്രദക്ഷിണം, രാത്രി 10.30ന് കബറടക്ക ശുശ്രൂഷ, 31ന് രാത്രി 11ന് പെസഹ ജാഗരണം, ദിവ്യബലി, പുത്തൻതിരി ആശീർവാദം, ജ്ഞാനസ്നാന വ്രത നവീകരണം, ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ദിവ്യബലി . കൊച്ചമ്പലം ക്ഷേത്രത്തിൽ പൊങ്കാല ഇന്ന് ചവറ: പന്മന കളരി കൊച്ചമ്പലം ലക്ഷ്മീ നാരായണ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ ആറിന് ഗണപതി ഹോമം, ഒമ്പതിന് നവകവും പഞ്ചഗവ്യനും വൈകീട്ട് നാലിന് പൊങ്കാല, രാത്രി ഒന്നു മുതൽ കളമെഴുത്തും സർപ്പപാട്ടും നൂറും പാലും എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഉച്ചക്ക് 12ന് അന്നദാനവും നടക്കും. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്: ക്ഷേമ പദ്ധതികൾക്ക് മുൻഗണന അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ 2018--19 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് രാധാമണി സുഗതൻ അവതരിപ്പിച്ചു. പ്രസിഡൻറ് കെ.സി. ജോസ് അധ്യക്ഷത വഹിച്ചു. ലൈഫ്മിഷൻ പദ്ധതി പ്രകാരമുള്ള ഭവന പദ്ധതിക്ക് 4.25 കോടിയും കാർഷിക മേഖലയിൽ 1.75 കോടിയും പശ്ചാത്തല മേഖലയിൽ 2.77 കോടിയും കുടിവെള്ള പദ്ധതികൾക്കായി 53 ലക്ഷവും ആരോഗ്യ സംരക്ഷണ പദ്ധതികൾക്കായി 40 ലക്ഷവും വിവിധ വിദ്യാഭ്യസ പ്രവർത്തനങ്ങൾക്കായി 90 ലക്ഷവും വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് 60 ലക്ഷവും വൈദ്യുതീകരണത്തിന് 17 ലക്ഷവും മാലിന്യ സംസ്കരണത്തിന്ന് 42 ലക്ഷമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .ആകെ 32,78,16,132 -രൂപയുടെ വരവും 32,12,56,273 രൂപയുടെ ചെലവും 65,59,859 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.