വെളിനല്ലൂർ ഫെസ്റ്റ്: പുഷ്പ-ഫല പ്രദർശനവും വ്യാപാരമേളയും തുടങ്ങി ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള വെളിനല്ലൂർ ഫെസ്റ്റിെൻറ ഭാഗമായി ഓയൂർ ടൗണിൽ ആരംഭിച്ച പുഷ്പ-ഫല സസ്യപ്രദർശനവും വ്യാപാരമേളയും കുട്ടികളുടെ അമ്യൂസ്മെൻറ് പാർക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഹംസാ റാവുത്തർ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാം കെ.ഡാനിയേൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നൗഷാദ്, ബ്ലോക്ക് മെംബർ എസ്.എസ്.ശരത്, പഞ്ചായത്തംഗങ്ങളായ ബി.രേഖ, പി.ആർ.സന്തോഷ്, സുനിൽകുമാർ, കൃഷി ഓഫിസർ ആർ.നെപ്പോളിയൻ, വെറ്ററിനറി സർജൻ മാലിനി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് എസ്.സാദിഖ്, വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി എം.എം.സലീം, മഹാത്മാഗാന്ധി െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ജി.സുരേഷ്, പി.ആനന്ദൻ, സംഘാടകസമിതി കൺവീനർ എം. അൻസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.