കടയ്ക്കൽ: കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഡോക്യുമെൻററി സിനിമ പ്രദർശിപ്പിക്കുന്നു. പത്രപ്രവർത്തകനായ സനു കുമ്മിൾ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരെൻറ മൻകി ബാത്' ഡോക്യുമെെൻററിയാണ് പ്രദർശിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കുമ്മിൾ ജങ്ഷനിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടർന്ന് അസാധുവായ നോട്ടുകൾ കത്തിച്ച് ഒന്നര വർഷമായി പകുതി വടിച്ച തലയുമായി പ്രതിഷേധം നടത്തുന്ന യഹിയയെന്ന ചായക്കടക്കാരെൻറ ജീവിതമാണ് ഡോക്യുമെൻറിയുടെ പ്രമേയം. ഡോക്യുമെൻററിയുടെ രണ്ടാമത്തെ പ്രദർശനമാണ് കുമ്മിളിൽ സംഘടിപ്പിച്ചിരിക്കുന്നത്. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം കടയ്ക്കൽ: മാറ്റിടാം പാറ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമടക്കം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം. പഞ്ചായത്തിെൻറ സമസ്ത മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി വ്യക്തികളുടെ വരുമാന ജീവിത ഗുണനിലവാര വർധനക്കാണ് ബജറ്റിൽ പ്രത്യേകം ഊന്നൽ നൽകിയിട്ടുള്ളത്. ജനറൽ പർപ്പസ് ഫണ്ട് ഒരുകോടി 98 ലക്ഷം, പ്ലാൻ ഫണ്ട് രണ്ടുകോടി 99 ലക്ഷം, പട്ടികജാതി വികസന ഫണ്ട് 89 ലക്ഷം, ധനകാര്യ കമീഷൻ ഗ്രാൻറ് ഒരുകോടി 39 ലക്ഷം, പഞ്ചായത്തിെൻറ നികുതി നികുതിയിതര വരുമാനം ഒരു കോടി 10 ലക്ഷം എന്നിങ്ങനെ ഏകദേശം 15 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കാർഷിക മേഖലയിൽ നെൽകൃഷിക്ക് 10 ലക്ഷം മറ്റ് വിളകൾക്ക് 10 ലക്ഷം തെങ്ങ്, പച്ചക്കറി എന്നിവക്ക് 10 ലക്ഷം വീതം, മണ്ണ് ജലസംരക്ഷണം 55ലക്ഷം, മൃഗസംരക്ഷണത്തിന് 72 ലക്ഷം, ക്ഷീര വികസനം 12 ലക്ഷം, ചെറുകിട വ്യവസായം 15ലക്ഷം, ഖരമാലിന്യ സംസ്കരണത്തിന് 40 ലക്ഷവും വകയിരുത്തുന്നു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് ഒരുകോടി 20ലക്ഷം, സ്പോർട്സ്, കല, യുവജന ക്ഷേമം 33ലക്ഷം, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി രണ്ടുകോടി രൂപയും ലൈഫ്മിഷന് രണ്ടുകോടി, വൃദ്ധരുടെയും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 50 ലക്ഷവും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പു വരുത്തിയുള്ള സമഗ്ര വികസന പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി രൂപംനൽകി അംഗീകാരം നേടിയത്, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനം നേടാനായതിെൻറ അഭിമാനത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു അറിയിച്ചു വാത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് കെ. ദേവയാനിയമ്മ, സ്ഥിരംസമിതി അധ്യക്ഷൻമാരായ എം. ഷാജഹാൻ, അശോക് ആർ.നായർ സെക്രട്ടറി സി.വൈ. ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.