മാർ ഇവാനിയോസിന് കലാകിരീടം

കൊല്ലം: കേരള സർവകലാശാല കലോത്സവത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് കലാകിരീടം നേടി. 185 പോയേൻറാടെയാണ് ഇവാനിയോസി​െൻറ ജൈത്രയാത്ര. തൊട്ട് പിന്നിലുള്ള തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനേക്കാൾ ഇരട്ടിയിലധികം പോയൻറാണ് ഇവാനിയോസ് നേടിയത്. യൂനിവേഴ്സിറ്റി കോളജിന് 78 പോയൻറാണുള്ളത്. ഇവാനിയോസി​െൻറ 13-ാമത് കലാകിരീടമാണിത്. നൃത്തം, സാഹിത്യമത്സരങ്ങൾ, ഫൈൻ ആർട്സ്, സംഗീതം, തിയറ്റർ എന്നിങ്ങനെ അഞ്ച് ഇനങ്ങളിൽ മൂന്നിലും ഇവാനിയോസ് ആധിപത്യം പുലർത്തി. മൂന്നാമതെത്തിയ ഗവ. വിമൻസ് കോളജ്- 74 പോയൻറ് നേടി, മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് -61, സ്വാതിതിരുനാൾ സംഗീത കോളജ്- -58, യൂനിവേഴ്സിറ്റി കാമ്പസ് കാര്യവട്ടം- -58, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം -40, സ​െൻറ് മൈക്കിൾ ചേർത്തല- -34, എസ്.എൻ കോളജ് കൊല്ലം- -30, എം.എസ്.എം കോളജ് കായംകുളം- -25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയൻറ് നില. ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിലെ സരുൺ രവീന്ദ്രനെ കലാപ്രതിഭയായും മാർ ഇവാനിയോസ് കോളജിലെ എം. രേഷ്മയെ കലാതിലകമായും തെരഞ്ഞെടുത്തു. ചലചിത്ര അക്കാദമി അധ്യക്ഷൻ കമൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ ആർ.ജി. കൃഷ്ണജിത് അധ്യക്ഷത വഹിച്ചു. കെ.എൻ. ബാലഗോപാൽ, ചിന്ത ജെറോം, എം. ഹരികൃഷ്ണൻ, ആദർശ് എം.സജീവ്, ഡോ. സിദ്ദീഖ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.