താരങ്ങളായി സരുൺ രവീന്ദ്രനും രേഷ്​മയും

കൊല്ലം: ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിലെ സരുൺ രവീന്ദ്രനെ കലാപ്രതിഭയായും മാർ ഇവാനിയോസ് കോളജിലെ എം. രേഷ്മയെ കലാതിലകമായും തെരെഞ്ഞടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, കഥകളി, ഒാട്ടൻതുള്ളൽ, കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയ സരുൺ രവീന്ദ്രന് 26 പോയൻറാണുള്ളത്. ഒന്നാംവർഷ എം.കോം വിദ്യാർഥിയാണ്. സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം തുടങ്ങിയവയിൽ സംസ്ഥാനതലത്തിൽ അടക്കം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചേർത്തല സ്വദേശിയായ സരുൺ ഷിബിനയുടെയും രവീന്ദ്ര​െൻറയും മകനാണ്. ഹിന്ദുസ്ഥാനി സംഗീതം, ഗസൽ എന്നിവയിൽ ഒന്നാം സ്ഥാനവും ലളിതഗാനം, ക്ലാസിക്കൽ മ്യൂസിക് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ രേഷ്മ 16 പോയൻറ് നേടിയാണ് തിലകക്കുറി ചാർത്തിയത്. എം.കോം രണ്ടാംവർഷ വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.