'ഇ.പി.എഫ്​ കമീഷണറുടെ പ്രസ്​താവന ഗൂഢലക്ഷ്യത്തോടെ'

തിരുവനന്തപുരം: മുഴുവൻ പെൻഷൻ വിഹിതവും നേരിട്ട് പി.എഫിൽ അടച്ചവർക്ക് മാത്രമേ പെൻഷൻ നൽകൂവെന്ന ഇ.പി.എഫ് കമീഷണറുടെ പ്രസ്താവന അനുചിതവും ഗൂഢലക്ഷ്യത്തോടെയുമാണെന്ന് ഒാൾ ഇന്ത്യ പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ വാർത്തകുറിപ്പിൽ ആരോപിച്ചു. പൂർണമായും പി.എഫ് അടച്ചിട്ടില്ലാത്തവർക്കും വീണ്ടും തുക സ്വീകരിച്ച് പെൻഷൻ തുക അനുവദിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ട്രസ്റ്റ് സംവിധാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ഇവരുടെ പെൻഷൻ തുക ട്രസ്റ്റ് മുഖേനയാണ് പി.എഫ് കമീഷണർക്ക് അടച്ചിട്ടുള്ളത്. ഇത് പെൻഷൻ നിഷേധിക്കാനുള്ള കാരണമല്ല. ഇൗ സാഹചര്യത്തിൽ ഇ.പി.എഫ് കമീഷണറുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് വർക്കിങ് പ്രസിഡൻറ് ആർ. രഘുവരൻ നായർ ആരോപിച്ചു. തൊഴിൽ നിയമഭേദഗതി ദേശീയദുരന്തം -തമ്പാൻ തോമസ് തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ തൊഴിൽനിയമ ഭേദഗതി ദേശീയ ദുരന്തമാണെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ്. സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസി​െൻറ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം ജോർജ് തോമസ്, നന്ദൻകോട് ശ്രീദേവി, ടോമി മാത്യു, ശ്രീധരൻ തേറമ്പിൽ, െഎ.എ. റപ്പായി, എൻ.എം. വർഗീസ്, എം.എ. മമ്മൂട്ടി, എസ്. ശകുന്തള, ടി.കെ. ബാലഗോപാലൻ, കെ.കെ. രാജൻ, ഒ. പത്മനാഭൻ, പി.ആർ. സതി, പി. ഉണ്ണി, ലക്ഷ്മിക്കുട്ടി പാച്ചേരി, റോസി റപ്പായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.