സർക്കാർ ഇരട്ടനീതി അവസാനിപ്പിക്കണം ^വിസ്‌ഡം യൂത്ത് വിങ്​

സർക്കാർ ഇരട്ടനീതി അവസാനിപ്പിക്കണം -വിസ്‌ഡം യൂത്ത് വിങ് തിരുവനന്തപുരം: സംസ്ഥാനത്തുള്ള എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ല പ്രവർത്തകസംഗമം അഭിപ്രായപ്പെട്ടു. ഫറോക്ക് ട്രെയിനിങ് കേളജിലെ അധ്യാപകന്‍ ഡോ. ജൗഹര്‍ മുനവ്വറിനെതിരെ പരാതിയുടെ മെറിറ്റ് പോലും പരിശോധിക്കാതെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത് ദുരുദ്ദേശ്യപരവും പ്രതിഷേധാര്‍ഹവുമാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇത്തരം നിലപാടുകളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും കരിച്ചാറ ലൈറ്റ് ഓഫ് ഇസ്ലാമിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിൽ അരക്ഷിതാവസ്ഥ വിതക്കുന്ന തരത്തിൽ തുടരെ പണ്ഡിതർക്കും പ്രബോധകർക്കുമെതിരെ കേസെടുക്കുന്ന നടപടി തികഞ്ഞ ന്യൂനപക്ഷ വേട്ടയാണ്. ഫാഷിസ്റ്റ് അജണ്ടകൾക്ക് കുടപിടിക്കുന്ന തരത്തിൽ കേരള സർക്കാറി​െൻറ നിലവാരം താഴുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ത്വാഹ പാലാംകോണം സംഗമം ഉദ്ഘാടനം ചെയ്തു. നസീം നെടുമങ്ങാട്, നസീൽ കണിയാപുരം, ശാക്കിർ പരുത്തിക്കുഴി എന്നിവർ വിവിധവിഷയങ്ങൾ അവതരിപ്പിച്ചു. ഷെമിൻ അണ്ടൂർക്കോണം, കരിച്ചാറ നാദിർഷ എന്നിവർ ചർച്ചകൾക്ക് നേതൃത്വംനൽകി. ജില്ല സെക്രട്ടറി ഹാറൂൺ വള്ളക്കടവ് സ്വാഗതവും ട്രഷറർ ജമീൽ പാലാംകോണം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.