തിരുവനന്തപുരം: 61ാമത് ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് ഞായറാഴ്ച സമാപനം. കുരിശിെൻറ വഴി പ്രാര്‍ഥനക്കായി ആയിരങ്ങള്‍ കുരിശുമലയിലെത്തി. തീര്‍ഥാടനത്തിെൻറ നാലാം ദിവസമായ ശനിയാഴ്ച രാവിലെ നടന്ന പ്രഭാത പ്രാര്‍ഥനക്ക് വിതുര ദൈവപരിപാലന ദേവാലയ അംഗങ്ങള്‍ നേതൃത്വം നല്‍കി. സമൂഹദിവ്യബലിക്ക് കുരിശുമല റെക്‌ടര്‍ ഫാ. ഡെന്നീസ് മണ്ണൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശിെൻറ വഴി പ്രാര്‍ഥനക്ക് രൂപതാ ലിറ്റിൽവേ അസോസിയേഷന്‍ ഡയറക്‌ടര്‍ ഡോ. അലോഷ്യസ് നേതൃത്വം നല്‍കി. ധ്യാന സെൻററില്‍ നടന്ന ഗാനാഞ്ജലിക്ക് ബാലരാമപുരം ഫൊറോനയിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ ശുശ്രൂഷക്ക് നെയ്യാറ്റിന്‍കര രൂപത ഡി.സി.എം.എസ് നേതൃത്വം നല്‍കി ഫാ. രതീഷ് മാര്‍ക്കോസ് മുഖ്യകാര്‍മികത്വംവഹിച്ചു. വൈകീട്ട് മൂന്നിന് നടന്ന സാംസ്‌കാരിക സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെൻറ് സാമുവല്‍ ഉദ്‌ഘാടനം ചെയ്തു. കുരിശ് അവിശ്വാസികള്‍ക്ക് തിന്മയും വിശ്വസികള്‍ക്ക് നന്മയും നല്‍കുന്നെന്ന് ബിഷപ് പറഞ്ഞു. നെയ്യാറ്റിന്‍കര റീജ്യന്‍ കോഓഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് അധ്യക്ഷതവഹിച്ചു. മുന്‍ െഡപ്യൂട്ടി സ്‌പീക്കര്‍ പാലോട് രവി, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്‍ , രൂപത ലെയ്‌റ്റി ഫോറം സെക്രട്ടറി തോമസ് കെ. സ്റ്റീഫന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം , കെ.എല്‍.സി.ഡബ്ല്യു.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആല്‍റ്റിസ്, ബിജു പുന്നക്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.