മംഗലപുരം ചെമ്പകമംഗലത്തെ ജാതിമതിൽ പൊളിച്ചുനീക്കണം -പ്രദീപ് നെന്മാറ തിരുവനന്തപുരം: മംഗലപുരം പഞ്ചായത്തിൽ ചെമ്പലകമംഗലത്ത് പത്തോളം പട്ടികജാതി കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിനടക്കാനും കുടിവെള്ളം എടുക്കാനുമായി ഉപയോഗിക്കുന്ന വഴി കൊട്ടിയടച്ച് ഭൂമാഫിയ തീർത്ത ജാതിമതിൽ ഉടൻ പൊളിച്ചുനീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മതിൽ തീർത്തതുമൂലം മരണം സംഭവിച്ചാൽ മൃതദേഹവുമായി കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ് പട്ടികജാതിക്കാർക്കുള്ളത്. മുമ്പ് ജനങ്ങൾ സംഘടിച്ച് മതിൽ പൊളിച്ചുമാറ്റിയെങ്കിലും ഭരണാധികാരികളുടെയും പൊലീസിെൻറയും സംരക്ഷണത്തിൽ വീണ്ടും അത് ഉയരുകയായിരുന്നു. സംഭവസ്ഥലം ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിക്കുകയും പട്ടികജാതിക്കാർക്ക് പിന്തുണയറിയിക്കുകയും ചെയ്തു. ജില്ല പ്രസിഡൻറ് മഹേഷ് തോന്നക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു തിരുവനന്തപുരം: കെൽട്രോൺ കരകുളം കമ്പ്യൂട്ടർ െട്രയിനിങ് സെൻററിൽ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സും എട്ട് മുതൽ 12വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി അവധിക്കാല കമ്പ്യൂട്ടർ കോഴ്സും കൂടാതെ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകളും 2018 ഏപ്രിൽ രണ്ടിന് ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് 2018 ഏപ്രിൽ രണ്ടാം തീയതിക്ക് മുമ്പ് കരകുളം കെൽട്രോൺ എക്യുപ്മെൻറ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ട്രെയിനിങ് സെൻററുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 944610 3668, 0472 2888999, 622, 625.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.