ബജറ്റ് ചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പെങ്കടുത്തില്ല കഴക്കൂട്ടം: അംഗങ്ങൾ തമ്മിലെ കൈയാങ്കളിക്കിടെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു. രണ്ടുവർഷം മുമ്പ് നിയമസഭയിൽ നടന്ന സംഭവങ്ങളെ അനുസ്മരിക്കും വിധത്തിലാണ് പോത്തൻകോട് ബ്ലോക്കിൽ അക്രമം നടന്നത്. പ്രസിഡൻറ് ഷാഹിബാ ബീഗം അധ്യക്ഷപ്രസംഗത്തിനുശേഷം ബജറ്റ് അവതരിപ്പിക്കൽ വൈസ് പ്രസിഡൻറ് യാസിറിനെ ക്ഷണിച്ചു. ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ചപ്പോഴായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൂടി അംഗീകരിക്കാതെയാണ് ബജറ്റ് അവതരണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, ഭരണപക്ഷം ആരോപണം നിഷേധിച്ചു. ബജറ്റ് വായന തുടങ്ങവെ സംഘർഷം രൂക്ഷമായി. സംഘർഷത്തിൽ േബ്ലാക്ക് ജീവനക്കാരൻ അജയൻ, ബ്ലോക്ക് അംഗം വസന്തകുമാരി എന്നിവർക്ക് പരിക്കേറ്റു. പിടിവലിയിൽ അംഗങ്ങളിൽ പലരും വീണു. വനിതാ അംഗങ്ങൾ അടക്കം കൈയാങ്കളിക്ക് മുതിർന്നതായി എൽ.ഡി.എഫ് അംഗങ്ങൾ ആേരാപിച്ചു. ഉച്ചക്ക് 12ന് ബജറ്റ് ചർച്ചക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ, യു.ഡി.എഫ് അംഗങ്ങൾ പെങ്കടുത്തില്ല. പത്ത് മിനിട്ടിനകം നടപടികൾ പൂർത്തിയാക്കി കമ്മിറ്റി അവസാനിപ്പിച്ചു. ഭവനനിർമാണ പദ്ധതികൾക്ക് ഉൗന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 78,06,43,766 രൂപ വരവും 77,91,91,000 രൂപ ചെലവും 14,52,766 രൂപ മികച്ചും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഭവനപദ്ധതിക്കായി 72 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. ക്ഷീരമേഖലക്കും കുടിവെള്ള പദ്ധതിക്കും ഉൗന്നൽ നൽകിയിട്ടുണ്ട്. മുത്തശ്ശിമാരെ സംഘടിപ്പിച്ച് ആദരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി രൂപവത്കരിക്കുന്ന മുത്തശ്ശി ക്ലബിനായി അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.