ബജറ്റ് കോപ്പി കത്തിച്ചു പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റം കഴക്കൂട്ടം: 2017-18 സാമ്പത്തികവർഷത്തിൽ ബജറ്റിൽ വകയിരുത്തിയ തുകയുടെ 50 ശതമാനത്തോളം രൂപയാണ് സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ചെലവഴിച്ചതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ശനിയാഴ്ച പഞ്ചായത്ത് ഹാളിൽ ബജറ്റ് യോഗം നടക്കവെയാണ് പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ.പി.സി.സി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാർ ബജറ്റിെൻറ പകർപ്പ് കത്തിച്ചു. കവാടത്തിന് മുന്നിൽ ജീപ്പ് പാർക്ക് ചെയ്തത് സമരക്കാരെ ചൊടിപ്പിച്ചു. റോഡിൽ സമരക്കാർ നിലയുറപ്പിച്ചത് ഗതാഗതസ്തംഭനമുണ്ടാക്കി. പഞ്ചായത്തിലെത്തുന്നവർക്ക് ബുദ്ധിമുട്ടാക്കുംവിധത്തിൽ വാഹനംപാർക്ക് ചെയ്യുന്നത് പതിവാണെന്ന് സമരക്കാർ ആരോപിച്ചു. സ്ഥലത്തെത്തിയ മംഗലപുരം എസ്.െഎ റോഡിൽ നിന്നും മാറാൻ സമരക്കാരോട് ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. ജീപ്പ് മാറ്റണമെന്ന് സമരക്കാരും ആവശ്യപ്പെട്ടതോടെ രംഗം സംഘർഷത്തിെൻറ വക്കുവരെ എത്തി. യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻറ് സിയാം, ഡി.സി.സി അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ അജയരാജ്, അഹമ്മദാലി, പെരുങ്കടം അൻസാർ, നാസർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.