ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

നേമം: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അശോക്കുമാറി​െൻറ (55) മൃതദേഹം തിങ്കളാഴ്ച പുലർച്ചെ നേമത്തെ വീട്ടിലെത്തിക്കും. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ വേലായുധ​െൻറയും ശാരദയുടെയും അഞ്ച് മക്കളിൽ മൂന്നാമത്തെയാളാണ് അശോക്കുമാർ. നേമം സ്റ്റുഡിയോ റോഡിൽ താമസിക്കുന്ന സഹോദര​െൻറ വസതിയിൽ എത്തിച്ചശേഷം മൃതദേഹം രാവിലെ 9.30ന് ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, സമ്പത്ത് എം.പി, മുൻ എം.പി പി.സി. തോമസ് എന്നിവരുടെ ഓഫിസുകളിലേയും ഉംറ്റാറ്റയിലെ മലയാളി സമാജത്തി​െൻറയും ഇടപെടലാണ് തുടർനടപടികൾ പൂർത്തിയാക്കാൻ സഹായിച്ചത്. 15ന് അശോക്കുമാറിനെ ഉംറ്ററ്റയിലെ താമസസ്ഥലത്തിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി വെടിെവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഉപേക്ഷിക്കുകയായിരുന്നു. 12 വർഷമായി ദക്ഷിണാഫ്രിക്കയിൽ സിവിൽ എൻജിനീയറായി ജോലി നോക്കിവന്ന അശോക്കുമാർ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് ഇൻകാ പീസി എന്ന കൺസ്ട്രക്ഷൻ സ്ഥാപനം ആരംഭിച്ചു. രണ്ട് വർഷം മുമ്പ് ഹോളി വേൾഡ് ഇംഗ്ലീഷ് മീഡിയം ജൂനിയർ സ്കൂൾ ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് മലയാളി സമാജം അറിയിച്ചു. ഭാര്യ: ഇന്ദ്രാണി ദേവി (കെ.എസ്.ഇ.ബി എൻജിനീയർ), മകൾ: ആഗ്രഹദത്ത (പ്ലസ് ടു വിദ്യാർഥിനി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.