മദ്യനയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും –ലതിക സുഭാഷ്

കൊല്ലം: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഇടതു മുന്നണി സർക്കാറി​െൻറ തീരുമാനത്തിനെതിരെ സമാധാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർ ശക്തിയായി പ്രതികരിക്കുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. പിണറായി സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ മഹിള കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലതിക സുഭാഷ്. ജില്ല പ്രസിഡൻറ് ബിന്ദു ജയൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, പ്രതാപവർമ തമ്പാൻ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, രമാരാജൻ, യു. വഹിദ, സിസിലി സ്റ്റീഫൻ, രമാഗോപാലകൃഷ്ണൻ, ലൈല കുമാരി, പൊന്നമ്മ മഹേശ്വരൻ, ഹംസത്ത് ബീവി, സുനിത നിസാർ, തങ്കമണി ചിതറ, ശാന്തിനി ശുഭദേവൻ എന്നിവർ സംസാരിച്ചു. വിജയകുമാരി സ്വാഗതവും ഗിരിജാ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.