വനശ്രീ ആറ്റുമണൽ വിതരണത്തിന് ഉത്തരവായി -മന്ത്രി കെ. രാജു കുളത്തൂപ്പുഴ: വനം വന്യജീവി വകുപ്പിെൻറ നിയന്ത്രണത്തിൽ കുളത്തൂപ്പുഴ വനശ്രീ ആറ്റുമണൽ വിതരണ കേന്ദ്രത്തിൽ നിന്നുള്ള മണൽ വിതരണത്തിന് സർക്കാർ ഉത്തരവായതായി മന്ത്രി കെ. രാജു അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്ക് ഭവനനിർമാണത്തിന് ന്യായവിലയ്ക്ക് മണൽ വിതരണംചെയ്യുന്നതിന് ആരംഭിച്ച വനശ്രീ കേന്ദ്രത്തിൽനിന്നും എ.പി.എൽ, ബി.പി.എൽ വിഭാഗങ്ങൾക്ക് വെവ്വേറെ വില നിശ്ചയിച്ചാണ് മണൽ നൽകുന്നത്. മണൽ വിതരണ കേന്ദ്രത്തിൽനിന്ന് അറിയിപ്പ് ലഭിക്കുന്ന മുറക്ക് സർക്കാർ നിഷ്കർഷിക്കുന്ന രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. 2017 മേയ് ഒന്നുമുതൽ 31 വരെ മണൽ ശേഖരിക്കുന്നതിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പുഴയിൽനിന്ന് വാരി ശേഖരിച്ച മണലാണ് ഇപ്പോൾ വിതരണത്തിന് തയാറായിട്ടുള്ളതെന്നും അടുത്ത സീസണിലേക്കുള്ള മണൽ ശേഖരിക്കുന്നതിനുള്ള അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.