പ്രാദേശിക ചരിത്രത്തെ ഫാഷിസം വിഴുങ്ങുന്നു ^സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ * തനിമ പുരസ്​കാരം മന്ത്രി ഡോ. കെ.ടി. ജലീലിന്​ സമ്മാനിച്ചു

പ്രാദേശിക ചരിത്രത്തെ ഫാഷിസം വിഴുങ്ങുന്നു -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ * തനിമ പുരസ്കാരം മന്ത്രി ഡോ. കെ.ടി. ജലീലിന് സമ്മാനിച്ചു തിരുവനന്തപുരം: തനിമ കലാസാഹിത്യവേദിയുടെ പുരസ്കാരം ഗ്രന്ഥകാരനും മന്ത്രിയുമായ ഡോ. കെ.ടി. ജലീലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. ഡോ. ജലീൽ രചിച്ച 'മലബാർ കലാപം ഒരു പുനർവായന' എന്ന ഗ്രന്ഥത്തെ മുൻനിർത്തിയാണ് പുരസ്കാരം. വാമൊഴികളെയും പ്രാദേശിക ചരിത്രത്തെയും ഫാഷിസം വിഴുങ്ങുകയാണെന്ന് സ്പീക്കർ പറഞ്ഞു. മിത്തുകളെ ചരിത്രവത്കരിക്കുകയും അതിനെ അക്കാദമീഷ്യർ എന്ന് പറയുന്നവർ സ്വീകരിക്കുകയും ചെയ്യുന്നു. പ്രാദേശിക ചരിത്രരചനയിൽ സൂക്ഷ്മത പുലർത്താൻ അക്കാദമികമായ നിരീക്ഷണം കൂടി അനിവാര്യമാണ്. മലബാർ കലാപത്തെ യഥാർഥത്തിൽ വിശേഷിപ്പിക്കേണ്ടിയിരുന്നത് മലബാറി​െൻറ ഉയിർത്തെഴുന്നേൽപ് എന്നായിരുന്നു. അസഹനീയമായ ജന്മിത്വത്തിനും ദാരിദ്ര്യത്തിനും വെള്ളക്കാരുടെ ആധിപത്യത്തിനുമെതിരായ ഉയിർത്തെഴുന്നേൽപ്പായിരുന്നു ആ സമരം. സാമ്രാജ്യത്വത്തിനെതിരായ കനലെരിയുന്ന പോരാട്ടമായിരുന്നു മലബാർ കലാപം. ചരിത്രം എല്ലാകാലത്തും ശക്തമായ ആയുധമാണ്. ആ ആയുധം ഉപയോഗിച്ച് വർത്തമാനത്തിലെ വിഷപ്പുകകൾ നീക്കുക എന്ന ദൗത്യമാണ് നിർവഹിക്കാനുള്ളത്. കലർപ്പില്ലാത്ത ധാർമികതയും ആത്മീയതയും വിശ്വാസവും ജനാധിപത്യബോധവും നിലപാടുമാണ് കെ.ടി. ജലീലിെന പോരാളിയാക്കിയത്. അത് അദ്ദേഹത്തി​െൻറ ഗ്രന്ഥരചനയിലും നിഴലിച്ചുനിൽക്കുന്നതായും സ്പീക്കർ പറഞ്ഞു. സമരകാലത്തെ ചില അരുതായ്മകളെ ഉയർത്തിക്കാട്ടി മലബാർ കലാപത്തെ ഇകഴ്ത്തിക്കാട്ടാൻ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി ജലീൽ പറഞ്ഞു. ക്ലിപ്തമായ നിഗമനവും നിരീക്ഷണവുമില്ലാത്ത ചരിത്രരചനയാണ് മലബാർ കലാപം ഇത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെടാൻ കാരണമായത്. ഗ്രന്ഥത്തിന് അവതാരിക എഴുതാൻ സമീപിച്ച പ്രഗല്ഭനായ പണ്ഡിതൻ താൻ പുസ്തകത്തിൽ ടിപ്പുസുൽത്താനെ വെള്ളപൂശാൻ ശ്രമിച്ചെന്ന കാരണം പറഞ്ഞ് അതിന് വിസമ്മതിച്ചു. പണ്ഡിതനെന്ന് നാം കരുതുന്ന ഒരാളോട് പുച്ഛം തോന്നിയ നിമിഷമായിരുന്നു അത്. തുടർന്നാണ് നിലപാടിൽ വ്യക്തതയും ചരിത്രസമീപനത്തിൽ നിശ്ചയദാർഢ്യവുമുള്ള പിണറായി വിജയനെ അവതാരിക എഴുതാൻ സമീപിച്ചതെന്നും ജലീൽ വ്യക്തമാക്കി. തനിമ കലാസാഹിത്യവേദി പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷതവഹിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ, തനിമ സംസ്ഥാന രക്ഷാധികാരി മുഹമ്മദ് ടി.വേളം, ജില്ല രക്ഷാധികാരി എച്ച്. ഷഹീർ മൗലവി, സംസ്ഥാന സെക്രട്ടറി െഎ. സമീൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജമീൽ അഹമ്മദ് സ്വാഗതവും എം. മെഹബൂബ് നന്ദിയും പറഞ്ഞു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.