ദേശീയപാതയോരത്ത് സർക്കാർ നന്ദിഗ്രാമും സിങ്ങൂരും സൃഷ്​ടിക്കരുത്​ ^ഹൈവേ ആക്​ഷൻ ഫോറം

ദേശീയപാതയോരത്ത് സർക്കാർ നന്ദിഗ്രാമും സിങ്ങൂരും സൃഷ്ടിക്കരുത് -ഹൈവേ ആക്ഷൻ ഫോറം കൊട്ടിയം: ബി.ഒ.ടി കുത്തകകൾക്ക് ഭൂമി കൈവശപ്പെടുത്തി കൊടുക്കാൻ വേണ്ടി ദേശീയപാതയോരത്ത് സർക്കാർ നന്ദിഗ്രാമും സിങ്ങൂരും സൃഷ്ടിക്കരുതെന്ന് ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി. കേരള സർക്കാറി​െൻറ കൈവശമുള്ള മുപ്പതരമീറ്റർ വീതിയുള്ള സ്ഥലത്ത് ആറുവരിപ്പാതയും ഡിവൈഡറും ഫുഡ്പാത്തും പണിയാൻ കഴിയും. ഗോവയിലും കേരളത്തിലെ കരമന--കളിയിക്കാവിള റോഡിലും ഇത് പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യാമെന്നിരിക്കെ അധികാരത്തി​െൻറ ധാർഷ്ഠ്യം ഉപയോഗിച്ച് ദേശീയപാതയോരത്തെ പതിനായിരക്കണക്കിന് വീടുകളും ചെറുകിട കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തി ബി.ഒ.ടി കുത്തകൾക്ക് കൈവശപ്പെടുത്തി കൊടുക്കാനുള്ള ശ്രമമാണ് സർക്കാർ ആരംഭിച്ചത്. വികസന തീവ്രവാദത്തി​െൻറ വക്താവായി മാറിക്കഴിഞ്ഞ സർക്കാറി​െൻറ ഈ പ്രവൃത്തിയുടെ പരിണിതഫലങ്ങൾ ആലോചിക്കാതെയുള്ള നീക്കത്തെ കേരളത്തിലെ ജനകീയകൂട്ടായ്മയിലൂടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് കൊല്ലത്ത് ചേർന്ന ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി സർക്കാറിന് മുന്നറിയിപ്പ് നൽകി. നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിക്കാതെ മൂന്ന്എ വിജ്ഞാപനം ഇറക്കിയത് വഞ്ചനയാണ്. ചതിയിലൂടെയും വഞ്ചനയിലൂടെയും ഭൂമി സർക്കാറിേൻറതാക്കിയിട്ട് സർക്കാർ കൊടുക്കുന്ന നക്കാപ്പിച്ച വാങ്ങി ഒഴിഞ്ഞുപോകാൻ ഇരകളെ നിർബന്ധിതരാക്കുന്ന തന്ത്രമാണ് നടക്കുന്നത്. 73,532 രൂപയാണ് ഒരു സ​െൻറ് ഭൂമിയുടെ നഷ്ടപരിഹാരമായി കൊടുക്കാൻ പോകുന്നത്. ഏഷ്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് അരങ്ങേറാൻ പോകുന്നത്. ഇത് ഒരുകാരണവശാലും സംഭവിക്കാൻ പാടില്ല. സംസ്ഥാന രക്ഷാധികാരി ഉമയനല്ലൂർ അബ്ദുൽ അസീസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരണ പ്രസംഗം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ആലപ്പുഴ ചന്ദ്രമോഹൻ, സംസ്ഥാന സെക്രട്ടറി എ. നാസർ, ആലപ്പുഴ യൂസുഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി പാരിപ്പള്ളി രാജൻ കുറുപ്പ്, ഗിരിപ്രസാദ്, രാജേന്ദ്രപ്രസാദ്, മോട്ടോർ കട അബ്ദുൽ അസീസ്, മുസ്ലിം ലീഗ് ജില്ല ട്രഷറർ അബ്ദുൽ സലാം, ഷാജിർ ഖാൻ, മുബാറക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.