സ്ഥിരംെതാഴിൽ ഇല്ലാതാക്കുന്നത് കോർപറേറ്റുകൾക്ക് വേണ്ടി -കൊടിക്കുന്നിൽ കൊല്ലം: വ്യവസായമേഖലയിൽ സ്ഥിരംേജാലി ഇല്ലാതാക്കി തൊഴിൽ നിയമത്തിൽ വൻമാറ്റങ്ങൾ വരുത്തുന്ന കേന്ദ്രനീക്കം സമ്പന്നരുടെയും കോർപറേറ്റുകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കരിനിയമങ്ങൾ അടിച്ചേൽപിച്ച് മൗലികാവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര നടപടി വിലപോകില്ല. തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതിന് 42 തൊഴിൽനിയമങ്ങളാണ് നെഹ്റുവിെൻറ കാലംമുതൽ കോൺഗ്രസ് സർക്കാറുകൾ രൂപവത്കരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാറിെൻറ പുതിയ തൊഴിൽ കാഴ്ചപ്പാടുകൾ ബി.എം.എസിന് പോലും സ്വീകാര്യമല്ല. കരിനിയമങ്ങളെ ചെറുക്കാൻ എല്ലാതൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും കൊടിക്കുന്നിൽ സുരേഷ് അഭ്യർഥിച്ചു. വിജ്ഞാപനം തിരുത്തണം -യൂത്ത് ഫ്രണ്ട് ബി കൊല്ലം: തൊഴിൽമേഖലയിൽ ആശങ്ക വിതക്കുന്ന കേന്ദ്ര സർക്കാറിെൻറ തൊഴിൽനിയമഭേദഗതി ഒാർഡിനൻസ് തിരുത്തണമെന്ന് യൂത്ത് ഫ്രണ്ട് -ബി ആവശ്യപ്പെട്ടു. എല്ലാ തൊഴിൽ മേഖലകളിലും നിശ്ചിതകാലത്തേക്ക് കരാർ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് നിയമഭേദഗതി. ജോലിസുരക്ഷ പൂർണമായി ഇല്ലാതാക്കുന്ന ഇത്തരം നയങ്ങൾ ഉപേക്ഷിക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് -ബി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹരിമുരളീധരെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടയ്ക്കിടം സുഭാഷ്, ഡിജോ ജോൺ, സനു പിള്ള, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.