പിണറായിയുടെ പൊലീസ് നയത്തെ നിയമപരമായി നേരിടും ^ശ്രീജ നെയ്യാറ്റിൻകര

പിണറായിയുടെ പൊലീസ് നയത്തെ നിയമപരമായി നേരിടും -ശ്രീജ നെയ്യാറ്റിൻകര തിരുവനന്തപുരം: പൊലീസിനെ കയറൂരിവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. ജാമ്യംലഭിച്ച വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഷാജി അട്ടക്കുളങ്ങരക്കും പാർട്ടി പ്രവർത്തകൻ അസ്ലമിനും വെൽഫെയർ പാർട്ടി നൽകിയ സ്വീകരണചടങ്ങ് സെക്രേട്ടറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനകീയസമരങ്ങളെ അടിച്ചൊതുക്കാനും അതിന് നേതൃത്വം നൽകുന്ന നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുമാണ് പിണറായി സർക്കാർ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, ഈ പൊലീസ് നയം വെൽഫെയർ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. പൊതുപ്രവർത്തകരെ കള്ളക്കേസിൽ കുടുങ്ങിയ കേൻറാൺമ​െൻറ് എസ്.ഐ ഷാഫിയെ സസ്പെൻഡ് ചെയ്യണം. ഇത്തരം ഉദ്യോഗസ്ഥർ സർവിസിൽ തുടരുന്നത് സർക്കാറിന് തന്നെ നാണക്കേടാണെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് ഉണ്ടാകണം. സന്നദ്ധസംഘടന പ്രവർത്തകനായ ഷാജി കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ച് കുടിക്കാനാണ് എസ്.ഐ പറഞ്ഞത്. ഇതാണോ ജനമൈത്രി പൊലീസെന്നും അവർ ചോദിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച പ്രകടനം സെക്രേട്ടറിയറ്റിന് മുന്നിൽ സമാപിച്ചു. പ്രകടനത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, സെക്രട്ടറി ഷറഫുദ്ദീൻ, മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.