പാചകവാതക സിലിണ്ടർ വാഹനത്തിൽ തീപടർന്നത്​ പരിഭ്രാന്തി പരത്തി

ചവറ: പാചകവാതക സിലിണ്ടറുകളുമായി വന്ന വാഹനത്തിൽനിന്ന് തീയുയർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ ചവറ കെ.എം.എം.എൽ കമ്പനിയുടെ മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് തേവലക്കര അരിനല്ലൂരിലേക്ക് 12 സിലിണ്ടറുകളുമായി വരികയായിരുന്ന മിനി പിക്-അപ് വാനി​െൻറ കാബിനിൽ സീറ്റിനടിയിലെ എൻജിൻ ഭാഗത്തുനിന്നാണ് പുക ഉയർന്നത്. ഡ്രൈവർ വാഹനത്തിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം ഒഴിച്ചെങ്കിലും തീ കെടാതായതോടെ വാഹനം നിർത്തി വേഗം സിലിണ്ടറുകൾ മാറ്റി. സംഭവമറിഞ്ഞ് ഉടൻ കെ.എം.എം.എൽ കമ്പനിയിൽനിന്നും ചവറ ഫയർ യൂനിറ്റിൽനിന്നും വാഹനങ്ങളെത്തി തീ കെടുത്തി. എൻജിനരികിലെ കേബിൾ ഉരുകിയതാണ് തീ കത്താൻ കാരണമായതെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.