സർക്കാറി​െൻറ മദ്യനയം പുനഃപരി​േ​ശാധിക്കണം ^ഡി.കെ.എൽ.എം

സർക്കാറി​െൻറ മദ്യനയം പുനഃപരിേശാധിക്കണം -ഡി.കെ.എൽ.എം കൊല്ലം: സംസ്ഥാന സർക്കാറി​െൻറ മദ്യനയം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (ഡി.കെ.എൽ.എം) ജില്ല ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ സമാനമനസ്കരുമായി ചേർന്ന് പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ സുവർണജൂബിലി ബ്ലോക്കിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് കോയാകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ലജ്നത്തുൽ മുഅല്ലിമീൻ വക്താവ് ചവറ എൽ. അബ്ദുൽ സലാം മൗലവി ഉദ്ഘാടനം ചെയ്തു. പാങ്ങോട് എ. കമറുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. കൊട്ടിയം എ.ജെ. സാദിഖ് മൗലവി, അമീൻ മൗലവി, ഷാജഹാൻ മന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.