പന്മന പടിഞ്ഞാറൻ മേഖലയിലെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ചവറ: കെ.എം.എം.എല്ലി​െൻറ പരിസരവാർഡുകളിലെ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വന്നതോടെ പന്മനയിലെ പടിഞ്ഞാറൻ മേഖല ഒറ്റപ്പെടൽ ഭീഷണിയിൽ. നൂറിലധികം കുടുംബങ്ങളുള്ള മേഖല ഏറ്റെടുക്കൽ പട്ടികയിലില്ല. കമ്പനി ഭൂമി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി കാത്തിരുന്ന കുടുംബങ്ങൾ സർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകാനൊരുങ്ങുകയാണ്. കെ.എം.എം.എൽ പരിസരവാർഡുകളിൽനിന്ന് 187 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ചിറ്റൂർ -152, പന്മന -5, കളരി -30 എന്നിങ്ങനെയാണ് ഏക്കറുകണക്കിന് ഭൂമി ഏറ്റെടുക്കുന്നത്. പന്മനയിലെയും ചിറ്റൂരിലെയും പ്രദേശങ്ങൾ ഏറ്റെടുക്കുന്നതോടെ പന്മന വാർഡി​െൻറ പടിഞ്ഞാറൻ മേഖലയും പട്ടികയിൽ വരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇവിടങ്ങളിലെ കുടുംബങ്ങൾ. ഇടവട്ടമുക്ക് മുതൽ പടിഞ്ഞാറോട്ടുള്ള പ്രദേശം കമ്പനി പ്രവർത്തനത്തി​െൻറ ദുരിതം പേറുന്ന ഭാഗമാണ്. ശുദ്ധജലത്തിന് കമ്പനി നൽകുന്ന പൈപ്പ് ലൈൻ വഴിയുള്ള വെള്ളമാണ് ഇവിടങ്ങളിലെ ആശ്രയം. പ്രദേശത്തി​െൻറ തൊട്ടുമുന്നിലുള്ള ഭാഗമാകട്ടെ കമ്പനി 11 വർഷം മുമ്പ് ഏറ്റെടുത്തതാണ്. വർഷങ്ങളായി സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അധികാരകേന്ദ്രങ്ങളിൽ പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും അവസാനപട്ടികയിൽ തങ്ങളെ തഴയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കമ്പനി ഏറ്റെടുത്ത പ്രദേശത്തുകൂടിവേണം ഇവിടേക്കെത്താൻ. തങ്ങളെ ഒഴിവാക്കി ബാക്കി സ്ഥലം കൂടി ഏറ്റെടുത്താൽ ഒറ്റപ്പെട്ട് പോകുന്ന സ്ഥിതിയാകുമെന്ന് സ്ത്രീകൾ ഉൾെപ്പടെയുള്ളവർ പറയുന്നു. കമ്പനി ഏറ്റെടുത്ത പ്രദേശം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമാണ്. വിജനമായ ഈ ഭാഗത്ത് മാലിന്യം തള്ളലും വ്യാപകമാണ്. സ്കൂൾ കുട്ടികൾ ഉൾെപ്പടെ ഭയപ്പാടോടെയാണ് ഇതുവഴി കടന്നുപോകുന്നത്. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിന് പേരാണ് സമരസമിതി രൂപവത്കരണയോഗത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.