കലാലയങ്ങളിൽനിന്ന്​ ഗഹനമായ പഠനങ്ങളും ദിശാബോധമുള്ള വായനയും അന്യമായി ^മന്ത്രി

കലാലയങ്ങളിൽനിന്ന് ഗഹനമായ പഠനങ്ങളും ദിശാബോധമുള്ള വായനയും അന്യമായി -മന്ത്രി കൊല്ലം: കലാലയങ്ങളിൽനിന്ന് ഗഹനമായ പഠനങ്ങളും ദിശാബോധമുള്ള വായനയും അന്യമാകുന്നതി​െൻറ തെളിവാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാടി​െൻറ പരാതിക്ക് അടിസ്ഥാന കാരണമെന്ന് മന്ത്രി കെ.ടി. ജലീൽ. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയിൽ വായന കാപ്സ്യൂൾ പരുവത്തിലായി മാറിയിരിക്കുകയാണ്. അത്തരം വായനകളിൽ അക്ഷരങ്ങൾക്ക് പ്രാധാന്യമില്ല. അത്തരം എഴുത്തുകളിൽ ശബ്ദസാമ്യമുള്ള ഏതക്ഷരവും പ്രയോഗിക്കും. ആനന്ദം 'ആനന്ത'മാകാനുള്ള കാരണവും അതാണ്. ഏതൊരു ഭരണാധികാരിയുടെയും മുഖത്തുനോക്കി തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാൻ കലാകാരന്മാർക്ക് മാത്രമേ കഴിയൂ. കലാഹൃദയം ഉള്ളവരിൽ മനുഷ്യത്വം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ എബ്രിഡ് ഷൈൻ, ചലച്ചിത്ര താരങ്ങളായ പ്രിയങ്ക, നിതപിള്ള, ഗായകരായ ഫൈസൽ, ജുബൈർ മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി. സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ശ്രീകുമാർ, ഡോ. ബാബുരാജൻ, ഡോ. കെ. ഷാജി, സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ സിദ്ദീഖ്, ജനറൽ കൺവീനർ എം. ഹരികൃഷ്ണൻ, യൂനിയൻ ചെയർമാൻ കൃഷ്ണജിത്, അരവിന്ദ്, എസ്.ആർ. ആര്യ, ശ്യാംമോഹൻ, എസ്.എസ്. ആരുണി, അമൽ ബാബു, ആദർശ്, എം. സജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.