യുവമേളക്ക്​ നിറപ്പകി​േട്ടാടെ അഡാറ്​ തുടക്കം

കൊല്ലം: നിറപ്പകിട്ടി​െൻറ മേളപ്പരപ്പിൽ ദേശിംഗനാടിന് പൂമരച്ഛായ പകർന്നും യുവതയുടെ ഉൗർജം വീഥികളിൽ നിറച്ചുമുള്ള ഘോഷയാത്രയോടെ കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന് തുടക്കമായി. ഇനിയുള്ള അഞ്ച് പകലിരവുകൾ കൊല്ലം കലയുടെ പൂരപ്പെരുമയിൽ ആറാടും. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ആരംഭിച്ച ഘോഷയാത്ര നാടിന് നവ്യാനുഭവം പകർന്നു. ആറരയോടെ പ്രധാനവേദിയായ എസ്.എൻ കോളിജിൽ എത്തിച്ചേർന്നു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ യുവജനോത്സവം ഉദ്ഘാടനം ചെയ്തു. സർഗാത്മക വസന്തത്തിനപ്പുറം മുന്നു വർഷത്തിനുശേഷം കൊല്ലത്തെത്തിയ കലോത്സവത്തെ നാട് ഉള്ളറിഞ്ഞ് വരവേൽക്കുന്ന കാഴ്ചയായിരുെന്നങ്ങും. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കൊപ്പം ഭാരതം വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു. ഷർട്ടും കൈലിയും റെയ്ബൺ ഗ്ലാസും ധരിച്ച വീരാംഗനകളായിരുന്നു ശ്രദ്ധാകേന്ദ്രം. രാജ്യത്തി​െൻറ വൈവിധ്യം വിളിച്ചറിയിച്ച് കരിക്കോട് ടി.കെ.എം കോളജിൽ പഠിക്കുന്ന വിദ്യാർഥികളും അണിനിരന്നു. ഇവരിൽ ഭൂട്ടാനിൽ നിന്നുള്ള നാലു വിദ്യാർഥികളും ഉണ്ടായിരുന്നു. ഫ്ലക്സുകളും പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാതെ പുർണമായും ഹരിത ചട്ടം പാലിച്ചാണ് ടി.കെ.എം കോളജിലെ വിദ്യാർഥികൾ ഘോഷയാത്രയിൽ പെങ്കടുത്തത്. വിവിധ കോളജുകളിലെ 1000ത്തിലധികം കുട്ടികളാണ് അണിനിരന്നത്. കേരള സർവകലാശാലയുടെ കീഴിലെ 250ൽ അധികം കോളജുകളിൽനിന്ന് അയ്യായിരത്തിലധികം പ്രതിഭകൾ 96ഓളം ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഉദ്ഘാടനസമ്മേളനത്തിനു ശേഷം എസ്.എൻ. കോളജിലെ വേദിയിൽ മോഹിനിയാട്ടവും എസ്.എൻ വനിത കോളജിലെ വേദിയിൽ കഥകളിയും എസ്.എൻ. കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വേദിയിൽ ഗസലിനും തുടക്കമായി. രാത്രി വൈകിയും പരിപാടികൾ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.