മദ്യനയം മറ്റൊരു ഒാഖി ദുരന്തം: കേരള മദ്യനിരോധന സമിതി

തിരുവനന്തപുരം: കേരള സർക്കാറി​െൻറ അപരിഷ്കൃതവും അപഹാസ്യവുമായ മദ്യനയം മദ്യലോപികൾക്കുവേണ്ടി സർക്കാർ തന്നെ സ്പോൺസർ ചെയ്ത് സൃഷ്ടിക്കുന്ന മറ്റൊരു ഒാഖി ദുരന്തമാണെന്ന് കേരള മദ്യനിരോധന സമിതി. കടലിൽപോയവർ തിരികെ വരാതായപ്പോൾ അമ്മമാരും കുട്ടികളും കൈകൾ ആകാശത്തിലേക്ക് ഉയർത്തി മാറത്തടിച്ച് നിലവിളിച്ചു. സഹോദരങ്ങളുടെ നിലവിളി കേട്ട് നാടാകെ കണ്ണീരിലായി. അതുപോലെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള സർക്കാറി​െൻറ നീക്കം പാവപ്പെട്ടവരുടെ കുടുംബങ്ങളിൽ ഒരു നിലവിളി ഉയർത്തിയിരിക്കുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. സമിതി ജില്ല രക്ഷാധികാരി കേരള സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. വയലാര്‍ രാമവര്‍മ നവതി ആഘോഷം: പരിപാടികൾ 25ന് തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയലാര്‍ രാമവര്‍മ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'വയലാറിനെ അറിയുക' എന്ന പരിപാടി ഒരുക്കുന്നു. 25ന് രാവിലെ ഒമ്പതിന് വൈലോപ്പിളളി സംസ്‌കൃതി ഭവനിലാണ് പരിപാടി. വയലാര്‍ രാമവര്‍മയുടെ കവിതകളെയും ചലച്ചിത്ര ഗാനങ്ങളെയും കുറിച്ച് പുതുതലമുറക്ക് കൂടുതല്‍ അറിവും അവബോധവും നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിജയികള്‍ക്ക് സമ്മാനങ്ങൾ നല്‍കും. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ നായര്‍, ഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. റഹിം പനവൂര്‍ ആണ് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍. ഫോണ്‍: 9249542624.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.