വഞ്ചിയൂർ അത്താണിയിൽ ലോക്​ അദാലത്​​

തിരുവനന്തപുരം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കുവേണ്ടി സൗജന്യ നിയമ സഹായ പരിപാടി ഏപ്രിൽ എട്ടിന് വഞ്ചിയൂർ അത്താണിയിൽ നടത്തും. അദാലത്തിൽ ഉൾപ്പെടുത്തേണ്ട പരാതികൾ 26ന് മുമ്പ് വഞ്ചിയൂർ അത്താണിയിൽ എത്തിക്കണം. ഫോൺ: 0471-2465627, 2462620. പെൻഷൻ കിട്ടുന്ന ഭിന്നശേഷിക്കാരെ വഴിയാധാരമാക്കരുത് -ഡി.എ.പി.സി തിരുവനന്തപുരം: പെൻഷൻ കിട്ടുന്ന ഭിന്നശേഷിക്കാരെ സർക്കാർ വഴിയാധാരമാക്കരുതെന്ന് ഡിഫറൻറ്ലി ഏബിൾഡ് പീപിൾസ് കോൺഗ്രസ് കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. പെൻഷൻ കിട്ടുന്നവർക്ക് തുടർന്നും പെൻഷൻ കിട്ടുന്നതിന് വീണ്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ വ്യവസ്ഥ ഉടൻ പിൻവലിക്കേണ്ടതാണ്. ജന്മനാ വൈകല്യമുള്ളവരും അവശരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാർക്ക് പെൻഷൻ സാേങ്കതിക കാരണങ്ങൾ പറഞ്ഞ് നൽകാതിരിക്കാനുള്ള നടപടി ദ്രോഹകരമാണെന്ന് ഡി.എ.പി.സിയുടെ സംസ്ഥാന പ്രസിഡൻറ് കൊറ്റാമം വിമൽകുമാർ ആരോപിച്ചു. സർക്കാറി​െൻറ മദ്യനയത്തിനെതിരെ ജനകീയ മുന്നേറ്റം അനിവാര്യം -മുസ്ലിം ജമാഅത്ത് കോഒാഡിനേഷൻ തിരുവനന്തപുരം: മദ്യലോബിക്ക് വിധേയമായി സംസ്ഥാനമൊട്ടാകെ മദ്യമൊഴുക്കാനുള്ള സർക്കാറി​െൻറ വികലമായ മദ്യനയത്തിനെതിരെ ജനകീയ മുന്നേറ്റം അനിവാര്യമായിരിക്കുകയാണെന്ന് മുസ്ലിം ജമാഅത്ത് കോഒാഡിനേഷൻ സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പുതുതായി ഒരൊറ്റ മദ്യശാല പോലും ആരംഭിക്കില്ലായെന്നും മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ തുടക്കം മുതൽ തന്നെ വഞ്ചനപരമായ സമീപനമാണ് അനുവർത്തിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.