25000 തെരുവുവിളക്കുകൾ, ഒന്നര ലക്ഷം പേർക്ക് ടെറസിൽ പച്ചക്കറി: 328.38 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് കൗൺസിലി​െൻറ അംഗീകാരം

തിരുവനന്തപുരം: 25,000 എൽ.ഇ.ഡി തെരുവുവിളക്കു സ്ഥാപിക്കൽ, ഒന്നര ലക്ഷം പേർക്ക് ടെറസിൽ പച്ചക്കറി കൃഷി നടത്തുന്നതിന് ആനുകൂല്യം, അപടകങ്ങളുണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിന് റെഡ് ബട്ടൺ അലാറം, എല്ലാ സോണൽ ഓഫിസുകളിലും കുടിശ്ശിക ഫയൽ തീ‍ർപ്പാക്കുന്നതിന് അദാലത്തുടങ്ങിയ വിവിധ നിർദേശങ്ങൾ അടങ്ങിയ 13-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതിക്ക് കോർപറേഷൻ കൗൺസിലി​െൻറ അംഗീകാരം. 328.38 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭ നടപ്പാക്കുന്നത്. ചൊവ്വാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് കരട് പട്ടികക്ക് അംഗീകകരം നൽകിയത്. പദ്ധതിയിലെ മറ്റു നിർദേശങ്ങൾ ഇങ്ങനെ: കരിമഠം കോളനിയിൽ നിർമാണം പൂർത്തിയാക്കിയ 108 വീടുകളുടെ താക്കോൽ വിതരണം തത്സമയ വിവാഹ രജിസ്ട്രേഷന് കല്യാണമണ്ഡപങ്ങളിൽ ഓൺലൈൻ കിയോസ്ക് റേ പദ്ധതി (രാജീവ് ഗാന്ധി ആവാസ് യോജന) പ്രകാരം മതിപ്പുറം കോളനിയിൽ നി‍ർമാണം പൂർത്തിയാക്കിയ 300 വീടുകളുടെ താക്കോൽ വിതരണം തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഷീ ലോഡ്ജ് സ്മാർട്ട് സിറ്റി പദ്ധതി തുടക്കംകുറിക്കൽ പാങ്ങോട് ഫിഷ് മാർക്കറ്റ് ഉദ്ഘാടനം തെരുവോര കച്ചവടക്കാ‍ർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ഫ്ലാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാമറ നിരീക്ഷണം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ദ്രുതകർമ സേന പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് തുണി ബാഗ് നിർമാണ യൂനിറ്റ് അജൈവ മാലിന്യം കൈമാറുന്നതിന് എ.സി.സി സിമൻറ്സ് ലിമിറ്റഡുമായി ധാരണാപത്രം ഒന്നര ലക്ഷം പേർക്ക് കുറ്റിക്കുരുമുളക്, വെറ്റില, കറിവേപ്പില എന്നിവയുടെ തൈകളും അഗസ്ത്യചീരയുടെ വിത്തും വിതരണം ചെയ്യൽ ലൈഫ് പദ്ധതി പ്രകാരം കരിമഠത്ത് നാലാം ഘട്ട ഭവനസമുച്ചയം നിർമിക്കാൻ ശിലാസ്ഥാപനം കോട്ടൺഹിൽ, വനിത കോളജ്, ബേക്കറി ജങ്ഷൻ എന്നിവിടങ്ങളിൽ സ്ത്രീ സൗഹൃദ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കൽ വിവിധ സ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകളുടെ ഉദ്ഘാടനം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് സെമിനാർ ബാലസഭാ സംഗമം തമ്പാനൂരിലും ആസ്ഥാന മന്ദിരവളപ്പിലും മൾട്ടി െലവൽ പാർക്കിങ് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടപ്പാതയും സൈക്കിൾപാതയും പാർക്കുകളും ബീച്ചുകളും ബന്ധിപ്പിച്ച് സൈക്കിൾ പാത്ത് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കൽ കുട്ടികൾക്ക് ജില്ല പഞ്ചായത്തുമായി ചേർന്ന് ജില്ല റഫറൻസ് ലൈബ്രറി വാർഡ് തലത്തിൽ ഹെൽത്ത് പാർക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.