ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിരയിലുള്ള ട്രാവൽ ട്രേഡ് ഷോയായ ഐ.ടി.ബി ബെർലിനിൽ കേരള ടൂറിസം രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 'ലിവ് ഇൻസ്പയേഡ്' എന്ന ബിനാലെ കാമ്പയിനും അതിനോടനുബന്ധിച്ച് തയാറാക്കപ്പെട്ട പോസ്റ്ററുകളും പരിഗണിച്ചാണ് കേരള ടൂറിസത്തെ െതരഞ്ഞെടുത്തത്. ഐ.ടി.ബി ബെർലിനിലെ കേരള സ്റ്റാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ എന്നിവർ ഗോൾഡൻ സിറ്റി സ്റ്റേറ്റ് പ്രസിഡൻറ് വോൾഫ്ഗാങ് ജോ ഹഷേർട്ടിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ദേശീയരാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല -ജി. സുഗുണൻ തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി-സംഘ്പരിവാർ ശക്തികളെ എതിർത്ത് പരാജയപ്പെടുത്താൻ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ ഒരു പ്രസക്തിയും ഇല്ലെന്ന് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ജി. സുഗുണൻ. സി.എം.പി തിരുവനന്തപുരം സിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി- -സംഘ്പരിവാർ സംഘത്തെ എതിർത്ത് പരാജയപ്പെടുത്താൻ അടിയന്തരാവസ്ഥ കാലത്ത് രൂപവത്കരിച്ചതുപോലുള്ള ഏറ്റവും വിപുലമായ ഒരു മുന്നണിക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ദീപു അധ്യഷതവഹിച്ചു. കിളിമാനൂർ നടരാജൻ, അശോകൻ, അപ്പു, മാധവദാസ്, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. അശോകൻ സെക്രട്ടറിയായും ദീപു ജോയൻറ് സെക്രട്ടറിയായും കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആർ.സി.സിയിൽ പിൻവാതിൽ നിയമനം നടത്തുന്നു -യുവമോർച്ച തിരുവനന്തപുരം: സി.പി.എം ആർ.സി.സിയിൽ എംപ്ലോയ്മ​െൻറിനെ പോലും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ് ആരോപിച്ചു. കുടുംബശ്രീയുടെ പേരിലാണ് കരാർ നിയമനം നടത്തുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി പറയുമ്പോൾ 250 പേരെയാണ് പിൻവാതിൽ വഴി നിയമനം നടത്തുന്നത്. പ്രദേശികമായി എട്ട് കിലോമീറ്റർ ചുറ്റളവിലെ ആൾക്കാർക്ക് മുൻഗണന നൽകുന്ന നടപടിയും അട്ടിമറിച്ച് നടത്തുന്ന നിയമനങ്ങൾ നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.