ബൈക്കുകൾ കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ തൽക്ഷണം മരിച്ചു

വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ തൽക്ഷണം മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല പുത്തൻചന്ത കാട്ടിൽ വീട്ടിൽ ജൂനു (42) ആണ് മരിച്ചത്. വർക്കല വഴി സർവിസ് നടത്തുന്ന ദേവിക ബസിലെ ഡ്രൈവറായിരുന്നു. ജൂനുവി​െൻറ സഹയാത്രികൻ സുരേഷിന് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ചിരുന്ന സുബിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പൊലീസും നാട്ടുകാരും ചേർന്ന് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ വർക്കല ടൗണിലെ റെയിൽവേ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. രാത്രിയിൽ ജോലി കഴിഞ്ഞ് മൈതാനത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂനു. പുത്തൻചന്തയിൽനിന്ന് അണ്ടർ പാസേജ് വഴി വന്ന ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന സുബി​െൻറ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. തലയടിച്ചുവീണ ജൂനുവി‍​െൻറ കൈകാലുകൾ ഒടിയുകയും ചെയ്തു. പൊലീസെത്തി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർക്കല പൊലീസ് കേസെടുത്തു. പരേതനായ ഹരിദേവനാണ് ജൂനുവി​െൻറ പിതാവ്. ഓമനയാണ് മാതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.